ട്രെ​യി​നി​നും പ്ലാ​റ്റ്ഫോ​മി​നു​മി​ട​യി​ൽ കാ​ൽ കു​ടു​ങ്ങി​യ യു​വ​തി​ക്ക് തു​ണ​യാ​യി യാ​ത്രി​ക​ർ

റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ലെ പ്ലാ​റ്റ്ഫോ​മി​നും ട്രെ​യി​നി​ന്‍റെ ബോ​ഗി​ക്കു​മി​ട​യി​ൽ കാ​ല് കു​ടു​ങ്ങി​യ മ​ധ്യ​വ​യ​സ്ക്ക​യ്ക്ക് തു​ണ​യാ​യി യാ​ത്രി​ക​ർ. ബോ​സ്റ്റ​ണി​ലെ മാ​സ​ച്യു​സെ​റ്റ്സ് അ​വ​ന്യു സ്റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം. ട്രെ​യി​നി​ൽ നി​ന്നും പ്ലാ​റ്റ്ഫോ​മി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് നാ​ൽ​പ്പ​ത്തി​യ​ഞ്ചു​കാ​രി​യാ​യ ഇ​വ​രു​ടെ കാ​ൽ കു​ടു​ങ്ങി​യ​ത്.

സം​ഭ​വം ക​ണ്ട് ഓ​ടി​യെ​ത്തി​യ യാ​ത്രി​ക​ർ ഒ​ത്തൊ​രു​മി​ച്ച് ട്രെ​യി​ൻ ത​ള്ളി ഉ​യ​ർ​ത്തു​ക​യും യു​വ​തി​യെ ര​ക്ഷി​ക്കു​ക​യു​മാ​യി​രു​ന്നു. കാ​ലി​നു നി​സാ​ര​മാ​യി പ​രി​ക്കേ​റ്റ ഇ​വ​രെ സ​മീ​പ​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ ഏ​റെ ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ട​ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ ഈ ​യു​വ​തി വി​ളി​ച്ചു പ​റ​ഞ്ഞ ഒ​രു കാ​ര്യ​മാ​യി​രു​ന്നു.

ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​കു​വാ​ൻ ആം​ബു​ല​ൻ​സ് വി​ളി​ക്ക​രു​തെ​ന്നും കാ​ര​ണം 2,06,835.00 അ​വ​ർ​ക്ക് ഫീ​സ് ന​ൽ​കേ​ണ്ടി വ​രു​മെ​ന്നും അ​ത്രയും തു​ക ത​ന്‍റെ കൈ​വ​ശ​മി​ല്ലെ​ന്നു​മാ​യി​രു​ന്നു ഇ​വ​ർ പ​റ​ഞ്ഞ​ത്. ഇ​വ​രു​ടെ ആ​രോ​ഗ്യ നി​ല തൃ​പ്തി​ക​ര​മാ​ണ്. ഇവിടെ സ്ഥാപിച്ചിരുന്ന സിസിടിവിയിലാണ് ഈ രക്ഷാപ്രവർത്തനത്തിന്‍റെ ദൃശ്യങ്ങൾ പതിഞ്ഞത്.

Related posts