ഒ​ടു​വി​ൽ ഉ​റ​പ്പി​ച്ചു! സാ​മി 2 വി​ൽ തൃ​ഷ ഇ​ല്ല

വി​ക്രം-​തൃ​ഷ ജോ​ഡി​യു​ടെ സൂ​പ്പ​ർ​ഹി​റ്റ് ചി​ത്ര​മാ​യ സാ​മി​യു​ടെ ര​ണ്ടാം ഭാ​ഗ​ത്തി​ൽ തൃ​ഷ ഇ​ല്ലാ​യെ​ന്ന കാ​ര്യം ഉ​റ​പ്പി​ച്ചു. നി​ര​വ​ധി ഊ​ഹാ​പോ​ഹ​ങ്ങ​ളാണ് ഇ​തി​നെ ചു​റ്റി​പ്പ​റ്റി ഉ​ണ്ടാ​യി​രു​ന്ന​ത്. തൃ​ഷ ര​ണ്ടാം ഭാ​ഗ​ത്തി​ൽ ഉ​ണ്ടെ​ന്നും ഇ​ല്ലെ​ന്നു​മു​ള്ള രീ​തി​യി​ൽ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ചി​രു​ന്നു.

ഒ​രു ഘ​ട്ട​ത്തി​ൽ താ​ൻ ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നി​ല്ലാ​യെ​ന്ന് തൃ​ഷ ഉ​റ​പ്പി​ച്ച് പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ അ​തു ക​ഴി​ഞ്ഞും താ​രം വ​ൻ പ്ര​തി​ഫ​ലം മേ​ടി​ച്ച് ചി​ത്ര​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ന്നു​വെ​ന്ന രീ​തി​യി​ൽ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ഈ ​വാ​ർ​ത്ത​യോ​ട് പ്ര​തി​ക​രി​ക്കാ​ൻ തൃ​ഷ ത​യ്യാ​റാ​യു​മി​ല്ല.

പ്ര​മു​ഖ ത​മി​ഴ് മാ​ധ്യ​മ​മാ​ണ് ഇ​ത്ത​ര​ത്തി​ലൊ​രു വാ​ർ​ത്ത പു​റ​ത്തു​വി​ട്ട​ത്. എ​ന്നാ​ലി​പ്പോ​ള്‍ വാ​ര്‍​ത്ത നി​ഷേ​ധി​ച്ച് രം​ഗ​ത്തെ​ത്തി​യി​രി​യ്ക്കു​ക​യാ​ണ് നി​ര്‍​മാ​താ​വ് ഷി​ബു ത​മീ​ന്‍​സ്. പ്ര​ച​രി​ക്കു​ന്ന വാ​ര്‍​ത്ത തീ​ര്‍​ത്തും വാ​സ്ത​വ വി​രു​ദ്ധ​മാ​ണെ​ന്നും തൃ​ഷ ചി​ത്ര​ത്തി​ലി​ല്ല എ​ന്നും നി​ര്‍​മാ​താ​വ് വ്യ​ക്ത​മാ​ക്കി. ഇ​തോ​ടെ തൃ​ഷ സാ​മി-2​വി​ൽ കാ​ണി​ല്ലാ​യെ​ന്നു​ള്ള കാ​ര്യം ഉ​റ​പ്പാ​യി.

Related posts