ട്രംപിന്‍റെ മകൾ ഇവാൻക വരുന്നു… ഹൈദരാബാദിലെ ഭിക്ഷാടകരെല്ലാം “കടക്ക് പുറത്ത്’; റോ​ഡ് ന​വീ​ക​ര​ണം, ഓ​ട വൃ​ത്തി​യാ​ക്ക​ൽ തു​ട​ങ്ങി പെ​യി​ന്‍റിം​ഗ് വ​രെ പു​രോ​ഗ​മി​ക്കു​ന്നു

ഈ ​മാ​സം അ​വ​സാ​നം ന​ട​ക്കാ​നി​രി​ക്കു​ന്ന ആ​ഗോ​ള സം​രം​ഭ​ക ഉ​ച്ച​കോ​ടി​ക്ക് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ മ​ക​ൾ ഇ​വാ​ൻ​ക ട്രം​പും സം​ഘ​വും എ​ത്തു​ന്ന​ത് മു​ൻ​നി​ർ​ത്തി ഹൈ​ദ​രാ​ബാ​ദ് ന​ഗ​ര​ത്തി​ൽ ഭി​ക്ഷാ​ട​നം നി​രോ​ധി​ച്ചു. ഉ​ച്ച​കോ​ടി ന​ട​ക്കു​ന്ന​തി​നാ​ൽ ന​ഗ​ര​ത്തി​ൽ​നി​ന്ന് ഭി​ക്ഷാ​ട​ക​രെ ഒ​ഴി​പ്പി​ക്കു​ന്ന ശ്ര​മ​ത്തി​ലാ​ണ് ഇ​പ്പോ​ൾ ഹൈ​ദ​രാ​ബാ​ദ് പോ​ലീ​സ്. വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് പ്ര​മു​ഖ​രാ​യ നേ​താ​ക്ക​ളും സം​രം​ഭ​ക​രും എ​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ന​ഗ​രം വൃ​ത്തി​യാ​ക്കാ​നു​ള്ള ശ്ര​മ​വും ന​ട​ക്കു​ന്നു​ണ്ട്.

റോ​ഡ് ന​വീ​ക​ര​ണം, ഓ​ട വൃ​ത്തി​യാ​ക്ക​ൽ തു​ട​ങ്ങി പെ​യി​ന്‍റിം​ഗ് വ​രെ പു​രോ​ഗ​മി​ക്കു​ന്നു. വി​ശി​ഷ്ടാ​തി​ഥി​ക​ൾ​ക്കു മു​ന്നി​ൽ ഹൈ​ദ​രാ​ബാ​ദി​നെ യാ​ച​ക​രി​ല്ലാ​ത്ത ഹൈ​ടെ​ക് സി​റ്റി​യാ​യി പ്ര​ദ​ർ​ശി​പ്പി​ക്കാ​നു​ള്ള തി​ര​ക്കി​ട്ട ശ്ര​മ​മാ​ണ് ന​ട​ന്നു​വ​രു​ന്ന​ത്. ന​വീ​ക​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​നൊ​പ്പം ഹൈ​ദ​രാ​ബാ​ദ് പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ എം. ​മ​ഹേ​ന്ദ​ർ റെ​ഡ്ഡി​യാ​ണ് ന​ഗ​ര​ത്തി​ൽ യാ​ച​ന നി​രോ​ധി​ച്ച് ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

ഈ ​മാ​സം 28 മു​ത​ൽ 30 വ​രെ​യാ​ണ് ആ​ഗോ​ള സം​രം​ഭ​ക ഉ​ച്ച​കോ​ടി. എ​ന്നാ​ൽ, ഉ​ച്ച​കോ​ടി​ക്കു ശേ​ഷം ഡി​സം​ബ​ർ 15 മു​ത​ൽ എ​ൻ​ആ​ർ​ഐ തെ​ലു​ങ്ക​രു​ടെ സ​മ്മേ​ള​ന​വും ന​ട​ക്കു​ന്നു​ണ്ട്. അ​തി​നാ​ൽ നാ​ളെ രാ​വി​ലെ ആ​റു മു​ത​ൽ 2018 ജ​നു​വ​രി ഏ​ഴ് രാ​വി​ലെ ആ​റു വ​രെ​യാ​ണ് ഭി​ക്ഷാ​ട​നം നി​രോ​ധി​ച്ചി​ട്ടു​ള്ള​ത്. ഉ​ത്ത​ര​വ് ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നാ​ണ് തീ​രു​മാ​നം. മു​ന്പ് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ബി​ൽ ക്ലി​ന്‍റ​ന്‍റെ സ​ന്ദ​ർ​ശ​ന​വേ​ള​യി​ൽ ന​ഗ​ര​ത്തി​ൽ​നി​ന്ന് യാ​ച​ക​രെ ഒ​ഴി​പ്പി​ച്ചി​രു​ന്നു.

Related posts