പെകിന് എതിരേ ആഞ്ഞടിച്ച് ട്രംപ്

വാ​​​ഷിം​​​ഗ്ട​​​ൺ/​​​ജി​​​ദ്ദ: പെ​​​ട്രോ​​​ളി​​​യം ക​​​യ​​​റ്റു​​​മ​​​തി രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ സം​​​ഘ​​​ട​​​ന (ഒ​​​പെ​​​ക്) കൃ​​​ത്രി​​​മ​​​മാ​​​യി വി​​​ല കൂ​​​ട്ടു​​​ക​​​യാ​​​ണെ​​​ന്നും ഇ​​​തു സ്വീ​​​കാ​​​ര്യ​​​മ​​​ല്ലെ​​​ന്നും യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ്. ക​​​ന്പോ​​​ള​​​ത്തി​​​നു താ​​​ങ്ങാ​​​വു​​​ന്ന വി​​​ല​​​യേ ഉ​​​ള്ളൂ​​​വെ​​​ന്ന് സൗ​​​ദി അ​​​റേ​​​ബ്യ​​​യു​​​ടെ ഊ​​​ർ​​​ജ​​​മ​​​ന്ത്രി ഖാ​​​ലി​​​ദ് അ​​​ൽ ഫാ​​​ലി​​​ഹ്.

ക്രൂ​​​ഡ് വി​​​ല മൂ​​​ന്നു വ​​​ർ​​​ഷ​​​ത്തെ ഏ​​​റ്റ​​​വും കൂ​​​ടി​​​യ വി​​​ല​​​യി​​​ൽ എ​​​ത്തി​​​യ​​​പ്പോ​​​ഴാ​​​ണ് ഈ ​​​ഏ​​​റ്റു​​​മു​​​ട്ട​​​ൽ. വീ​​​പ്പ​​​യ്ക്ക് 74.75 ഡോ​​​ള​​​ർ എ​​​ത്തി​​​യ ബ്രെ​​​ന്‍റ് ഇ​​​നം ക്രൂ​​​ഡ് വി​​​ല ഇ​​​തേ തു​​​ട​​​ർ​​​ന്ന് 73.12 ഡോ​​​ള​​​ർ വ​​​രെ താ​​​ണു. ട്വി​​​റ്റ​​​റി​​​ലാ​​​ണു ട്രം​​​പ് നി​​​ല​​​പാ​​​ട​​​റി​​​യി​​​ച്ച​​​ത്. എ​​​ന്നാ​​​ൽ, വി​​​ല താ​​​ഴ്ത്താ​​​ൻ എ​​​ന്തെ​​​ങ്കി​​​ലും ചെ​​​യ്യു​​​മെ​​​ന്നു പ​​​റ​​​ഞ്ഞി​​​ല്ല.

ജി​​​ദ്ദ​​യി​​​ൽ ഒ​​​പെ​​​കി​​​ന്‍റെ മ​​​ന്ത്രി​​​ത​​​ല സ​​​മ്മേ​​​ള​​​ന​​​ത്തി​​​നു തൊ​​​ട്ടു മു​​​ന്പാ​​​ണു മ​​​ന്ത്രി ഖാ​​​ലി​​​ദ് ഇ​​​തി​​​നു മ​​​റു​​​പ​​​ടി ന​​​ല്​​​കി​​​യ​​​ത്. ഒ​​​പെ​​​ക് പ്ര​​​തി​​​ദി​​​ന ഉ​​​ത്​​​പാ​​​ദ​​​നം 18 ശ​​​ത​​​മാ​​​നം വീ​​​പ്പ കു​​​റ​​​ച്ചാ​​​ണു വി​​​ല ര​​​ണ്ടു​ വ​​​ർ​​​ഷം കൊ​​​ണ്ട് ഇ​​​ര​​​ട്ടി​​​യി​​​ലേ​​​റെ ആ​​​ക്കി​​​യ​​​ത്.

വി​​​ല​​​കൂ​​​ടി​​​യ​​​തോ​​​ടെ ഷെ​​​യ്ൽ വാ​​​ത​​​ക​​​ക്കാ​​​ര​​​ട​​​ക്കം അ​​​മേ​​​രി​​​ക്ക​​​യി​​​ലെ പെ​​​ട്രോ​​​ളി​​​യം ഉ​​​ത്​​​പാ​​​ദ​​​ക​​​ർ ഉ​​​ത്​​​പാ​​​ദ​​​നം കൂ​​​ട്ടി. ഇ​​​പ്പോ​​​ൾ 105 ല​​​ക്ഷം വീ​​​പ്പ​​​യാ​​​ണ് അ​​​മേ​​​രി​​​ക്ക​​​യി​​​ലെ പ്ര​​​തി​​​ദി​​​ന ഉ​​​ത്പാ​​​ദ​​​നം. സൗ​​​ദി​​​യു​​​ടെ​​ത്​​​പാ​​​ദ​​​നം പ്ര​​​തി​​​ദി​​​നം 100 ല​​​ക്ഷം വീ​​​പ്പ വ​​​രും. റ​​​ഷ്യ​​​ൻ ഉ​​ത്​​​പാ​​​ദ​​​നം 110 ല​​​ക്ഷം വീ​​​പ്പ ഉ​​​ണ്ട്.

Related posts