ട്രംപിന് കൊമ്പോ? ടൈം മാഗസിന്റെ കുസൃതി !

trവിദഗ്ധ പഠനത്തിന് ശേഷം യുഎസ് പ്രസിദ്ധീകരണമായ ടൈം മാസിക, ഈ വര്‍ഷത്തെ ‘ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍’ ആയി തെരഞ്ഞെടുത്തത് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയാണ്.

ട്രംപിന്റെ ഫോട്ടോ മുഖചിത്രമാക്കിയ മാസികയുടെ മുന്‍കവര്‍ പുരസ്‌കാരം പ്രഖ്യാപിച്ച് അവര്‍ ലോകത്തെ കാണിക്കുകയും ചെയ്തു. ഈ കവര്‍ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്.  കാരണം ചിത്രത്തിലെ ട്രംപിന്റെ തലയ്ക്ക് മുകളിലായാണ് ടൈം മാസികയുടെ പേര് പ്രിന്റ് ചെയ്തിരിക്കുന്നത്. ഇതിലെ ‘എം’ എന്ന അക്ഷരം ട്രംപിന്റെ തലയ്ക്ക് മുകളില്‍ ഒരു കൊമ്പ് കണക്കെയാണ് സ്ഥിതി ചെയ്യുന്നതെന്നാണ് ട്വീറ്ററില്‍ ചിലര്‍ കണ്ടെത്തിയിരിക്കുന്നത്.

തീര്‍ന്നില്ല, ചിത്രത്തിന് ടൈം നല്‍കിയിരിക്കുന്ന അടിക്കുറിപ്പ് ‘വിഭജിച്ച അമേരിക്കന്‍ സ്റ്റേറ്റുകളുടെ പ്രസിഡന്റ് ‘ എന്നാണ്. െൈടം എന്നെഴുതിയിരിക്കുന്നത് ചുവന്ന അക്ഷരങ്ങളിലുമാണ്. ചെകുത്താന്റെ ചുവന്ന കൊമ്പുകളാണിതെന്നാണ് ട്രംപ് വിമര്‍ശകരുടെ കണ്ടെത്തല്‍.

ഏതായാലും അമേരിക്കന്‍ ഇലക്ഷന് അവസാനമായിട്ടും ട്രംപ് ചര്‍ച്ചകള്‍ ഇനിയും അവസാനിക്കാറായിട്ടില്ലെന്ന് ചുരുക്കം.

Related posts