കു​ടി​യേ​റ്റ​ക്കാ​ർ മ​നു​ഷ്യ​ര​ല്ല, വെ​റും മൃ​ഗ​ങ്ങ​ൾ; വി​വാ​ദ പ​രാ​മ​ർ​ശ​വു​മാ​യി ട്രം​പ്

വാ​ഷിം​ഗ്ട​ണ്‍: കു​ടി​യേ​റ്റ​ക്കാ​രെ അ​പ​മാ​നി​ക്കു​ന്ന പ​രാ​മ​ർ​ശ​വു​മാ​യി യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ചി​ല കു​ടി​യേ​റ്റ​ക്കാ​ർ വെ​റും മൃ​ഗ​ങ്ങ​ളാ​ണെ​ന്നാ​യി​രു​ന്നു ട്രം​പി​ന്‍റെ പ​രാ​മ​ർ​ശം.

ന​മ്മു​ടെ രാ​ജ്യ​ത്തേ​ക്കു വ​രു​ന്ന​വ​രും വ​രാ​ൻ ശ്ര​മി​ക്കു​ന്ന​വ​രു​മാ​യ ആ​ളു​ക​ളു​ണ്ട്. അ​വ​രെ രാ​ജ്യ​ത്തു​നി​ന്നു പു​റ​ത്താ​ക്ക​ണം. ഇ​വ​ർ എ​ത്ര മോ​ശ​ക്കാ​രാ​ണെ​ന്നു നി​ങ്ങ​ൾ​ക്ക​റി​യി​ല്ല. അ​വ​ർ മ​നു​ഷ്യ​ര​ല്ല, മൃ​ഗ​ങ്ങ​ളാ​ണ്. അ​വ​രെ നാം ​രാ​ജ്യ​ത്തു​നി​ന്നു പു​റ​ത്താ​ക്ക​ണം- വൈ​റ്റ്ഹൗ​സി​ൽ ത​ന്നെ കാ​ണാ​നെ​ത്തി​യ കാ​ലി​ഫോ​ർ​ണി​യ​യി​ൽ​നി​ന്നു​ള്ള റി​പ്പ​ബ്ളി​ക്ക​ൻ പ്ര​തി​നി​ധി​ക​ളോ​ടു ട്രം​പ് പ​റ​ഞ്ഞു.

തൊ​ട്ടു​പി​ന്നാ​ലെ ട്രം​പി​ന്‍റെ പ​രാ​മ​ർ​ശ​ത്തെ വി​മ​ർ​ശി​ച്ച് ഡെ​മോ​ക്രാ​റ്റ് പ്ര​തി​നി​ധി​ക​ൾ രം​ഗ​ത്തെ​ത്തി. കാ​ലി​ഫോ​ർ​ണി​യ​യി​ലെ നി​യ​മ​ങ്ങ​ളെ സം​ബ​ന്ധി​ച്ചും കു​ടി​യേ​റ്റ​ത്തെ സം​ബ​ന്ധി​ച്ചും ട്രം​പ് നു​ണ പ​റ​യു​ക​യാ​ണെ​ന്ന് കാ​ലി​ഫോ​ർ​ണി​യ ഗ​വ​ർ​ണ​ർ ജെ​റി ബ്രൗ​ണ്‍ ആ​രോ​പി​ച്ചു.

Related posts