കിടക്ക പങ്കിടാന്‍ അയാളെന്നെ പലതവണ ക്ഷണിച്ചു! ഒരു നടന്റെ ഭാര്യയുടെ അവസ്ഥ ഇതാണെങ്കില്‍? അക്ഷയ്കുമാറിന്റെ ഭാര്യയുടെ വെളിപ്പെടുത്തല്‍

twinkle 2സിനിമാ മേഖലയുമായി ബന്ധപ്പെട്ടാണ് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ലൈംഗികാതിക്രമങ്ങള്‍ക്കിരയാകുന്നത്. എന്നാല്‍ സിനിമയുടെ വിജയത്തിനുവേണ്ടിയും സ്വന്തം നിലനില്‍പ്പിനുവേണ്ടിയും പലരും അത് മറച്ചുവയ്ക്കുകയാണ് പതിവ്. എന്നാല്‍ വളരെ അപൂര്‍വ്വമായി ചില ആളുകളെങ്കിലും ഇത്തരം അനുഭവങ്ങള്‍ തുറന്നു പറയാനും സമൂഹത്തിന്റെ ശ്രദ്ധ ഇതിലേക്ക് തിരിക്കാനും ശ്രമിക്കാറുണ്ട്.

മലയാളത്തില്‍ നിന്നു തന്നെ ഒരു നടി തനിക്ക് നേരെയുണ്ടായ അതിക്രമത്തെക്കുറിച്ച് പരാതിപ്പെട്ടുകൊണ്ട് രംഗത്തുവന്നത് ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഇപ്പോഴിതാ ബോളിവുഡ് സൂപ്പര്‍ താരം അക്ഷയ്കുമാറിന്റെ ഭാര്യ സമാനമായ രീതിയില്‍ തനിത്തുണ്ടായ അനുഭവം വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയിരിക്കുന്നു. ബ്ലോഗിലൂടെയാണ് തനിക്കെതിരായ ലൈംഗിക അതിക്രമത്തെ കുറിച്ച് ട്വിങ്കിള്‍ തുറന്നുപറഞ്ഞത്.

ടിവിഎഫിന്റെ സിഇഒ ആയ അരുണബ് കുമാര്‍ തന്നെ പലതവണ കിടക്കപങ്കിടാന്‍ ക്ഷണിച്ചു എന്നാണ് ട്വിങ്കിളിന്റെ ആരോപണം. സമൂഹത്തില്‍ അറിയപ്പെടുന്ന ഒരു നടന്റെ ഭാര്യയ്ക്ക് ഈ അവസ്ഥയാണെങ്കില്‍ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കും എന്നാണ് ട്വിങ്കിള്‍ ചോദിക്കുന്നത്. സിഇഒ പോസ്റ്റിലുള്ള ആ വ്യക്തി ഓഫീസിലുള്ള മറ്റ് സ്ത്രീകളോടും ഇത്തരത്തില്‍ മോശമായിട്ടാണ് പെരുമാറുന്നതെന്നും ട്വിങ്കിള്‍ ബ്ലോഗില്‍ ആരോപിക്കുന്നു. ടൈംസ്ഓഫ് ഇന്ത്യയ്ക്ക് വേണ്ടി എഴുതിയ ബ്ലോഗിലാണ് ട്വിങ്കിള്‍ വളരെ ഗുരുതരമായ ഈ ആരോപണം ഉന്നയിച്ചത്.

Related posts