ഓഫറുകളുമായി യുഎഇ എക്‌സ്‌ചേഞ്ചിന്റെ 36–ാം വാര്‍ഷികം

fb-uae-x-change

കൊച്ചി: ധനകാര്യ സ്ഥാപനമായ യുഎഇ എക്‌സ്‌ചേഞ്ച് 36–ാം വാര്‍ഷികം ആഘോഷിക്കുന്നു. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഉപഭോക്താക്കള്‍ക്കു നിരവധി ഓഫറുകളാണു കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. നവംബര്‍ 30 വരെ കമ്പനിയുടെ സേവനം ലഭ്യമാക്കുന്ന ഉപഭോക്താക്കളില്‍നിന്നു നറുക്കെടുപ്പിലൂടെ കണ്ടെത്തുന്ന ഒരു വിജയിക്ക് ഇന്ത്യയിലെ ഇഷ്ട സ്ഥലത്തേക്കു ടൂര്‍ പാക്കേജ് സമ്മാനമായി നല്‍കും. ഓഫറുകളെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് www.uaeexchangeindia.customeroffers സന്ദര്‍ശിക്കുകകയോ ടോള്‍ഫ്രീ നമ്പറായ 180030001555ല്‍ ബന്ധപ്പെടുകയോ ചെയ്യാം. ഇ–മെയില്‍വിലാസം: ാമശഹ.ൗ@ൌമലലഃരവമിഴല.രീ.ശി.

1980ല്‍ അബുദാബിയില്‍ പ്രവര്‍ത്തനമാരംഭിച്ച യുഎഇ എക്‌സ്‌ചേഞ്ച് 1999ലാണ് ഇന്ത്യയില്‍ സേവനം ആരംഭിച്ചത്. നിലവില്‍ 372 ശാഖകളും 3,375 ജീവനക്കാരുമായി സാമ്പത്തിക–യാത്രാ സേവനമേഖലയിലെ ഫോറെക്‌സ്, മണി ട്രാന്‍സ്ഫര്‍, എയര്‍ ടിക്കറ്റിംഗ്, ടൂര്‍ ലോണ്‍സ്, എക്‌സ് പേ ക്യാഷ് വാലറ്റ്, ഇന്‍ഷ്വറന്‍സ്, ഷെയര്‍ ട്രേഡിംഗ് തുടങ്ങി എല്ലാ വിഭാഗങ്ങളിലും സേവനം നല്‍കിവരുന്നതായും മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് ആന്റണി പറഞ്ഞു.

Related posts