Set us Home Page

സുകേഷ് ചന്ദ്രശേഖറിന്റെ തട്ടിപ്പുകള്‍ക്കു കൂട്ട് മലയാളി നടി ലീന മരിയ പോള്‍, മോഹന്‍ലാലിന്റെ റെഡ് ചില്ലീസിലെ ആ നാണക്കാരിയില്‍ നിന്നും ചങ്ങനാശേരിക്കാരി ലീന തട്ടിപ്പുകളുടെ രാജ്ഞിയായത് ആരെയും ഞെട്ടിക്കുന്ന രീതിയില്‍, ലിവിംഗ് ടുഗെതര്‍ തട്ടിപ്പിന്റെ കഥ ഇങ്ങനെ

leenaതമിഴ്‌നാട്ടില്‍ ശശികലയുടെ നേതൃത്വത്തിലുള്ള എഐഎഡിഎംകെ (അമ്മ) പാര്‍ട്ടിക്കു തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം ലഭിക്കാന്‍ കോഴ നല്കാന്‍ ശ്രമിച്ചതിന് പിടിയിലായ സുകേഷ് ചന്ദ്രശേഖരന്റെ കൂട്ടുകാരിയെ മലയാളികള്‍ മറക്കാന്‍ ഇടയില്ല. ഒരുകാലത്ത് മലയാള സിനിമയില്‍ കത്തിനിന്ന, സൂപ്പര്‍ മോഡലാകാന്‍ ദുബായില്‍ നിന്ന് ഇന്ത്യയില്‍ കാലുകുത്തിയ ലീന മരിയ പോളാണ് തട്ടിപ്പുകളുടെ രാജാവായ സുകേഷിന്റെ മനസാക്ഷി സൂക്ഷിപ്പുകാരി.

തട്ടിപ്പിനു പുതുഭാഷ്യം ചമച്ച ലീനയുടെ കഥ ആരെയും അമ്പരപ്പിക്കുന്നതാണ്. സുഖഭോഗങ്ങള്‍ക്കുവേണ്ടിയുള്ള യാത്രയില്‍ സുകേഷുമായി ചേര്‍ന്നതോടെയാണ് ലീനയുടെ തട്ടിപ്പു സാമ്രാജ്യം മറ്റൊരു തലത്തിലേക്ക് വളരുന്നത്. ബംഗളൂരുവിലെ ഒരു കോഫി ഹൗസില്‍ വച്ചായിരുന്നു ഇരുവരും തമ്മില്‍ പരിചയപ്പെടുന്നത്. ആദ്യ കാഴ്ച്ചയില്‍ തന്നെ ഒത്തുപോകേണ്ടവരാണെന്ന് ലീനയ്ക്കും സുകേഷിനും ബോധ്യമായി. പിന്നീടുള്ള കറക്കവും ജീവിതവും ഒരുമിച്ചാക്കി. മോഡലിംഗില്‍ താല്പര്യമുള്ള ലീനയുടെ കുടുംബവേരുകള്‍ ഇങ്ങ് ചങ്ങനാശേരിയിലാണ്. മാതാപിതാക്കള്‍ അങ്ങ് ദുബായിലും. സിനിമയില്‍ ഭാഗ്യം പരീക്ഷിക്കാനാണ് ഡിഗ്രി കഴിഞ്ഞതോടെ ഇന്ത്യയില്‍ ലാന്‍ഡ് ചെയ്തത്. സിനിമയില്‍ തിളങ്ങാനുള്ള യാത്രയ്ക്കിടയിലാണ് സുകേഷിനെ കണ്ടുമുട്ടുന്നതും. ചില തമിഴ് ചിത്രങ്ങളില്‍ മുഖം കാണിക്കാനായെങ്കിലും നായികയെന്ന നിലയിലെത്താനായില്ല. വ്യാജരേഖ കൊടുത്ത് തമിഴ്‌നാട്ടില്‍ കനറ ബാങ്കില്‍നിന്ന് 19 കോടി തട്ടിയതടക്കം നിരവധി വഞ്ചനകേസിലും പെട്ടു. leena 2

കോടമ്പക്കത്തു രക്ഷയില്ലെന്നു മനസിലായതോടെ ലീനയും സുകേഷും കൊച്ചിക്കു വിമാനം കയറി. ചില സിനിമക്കാരുമായി പരിചയമുണ്ടായിരുന്നതിനാല്‍ രണ്ടാംനിര നടിമാരുടെ റോളുകള്‍ കിട്ടിത്തുടങ്ങി. ഇതിനിടെ ചില പരസ്യങ്ങളിലും അഭിനയിച്ചു. മോഹന്‍ലാല്‍ നായകനായ റെഡ് ചില്ലീസ് എന്ന ചിത്രത്തില്‍ റോയ കരീന എന്ന കഥാപാത്രത്തെയാണ് ലീന മരിയ പോള്‍ അവതരിപ്പിച്ചത്. ഇതോടെയാണ് സിനിമലോകത്ത് ലീനയെന്ന നടി അറിയപ്പെട്ടു തുടങ്ങിയത്. പലപ്പോഴും തുറന്നഭിനയിക്കാന്‍ ലീന തയാറായതോടെ സിനിമക്കാര്‍ക്കിടയില്‍ അഡ്ജസ്റ്റുമെന്റുകാര്‍ ലീനയെ പരിഗണിക്കാന്‍ തുടങ്ങി. ജയറാം, ഇന്ദ്രജിത്ത്, ലാല്‍, ആസിഫ് അലി, റിമ കല്ലിങ്കല്‍, ഭാമ, രമ്യ നമ്പീശന്‍, പ്രവീണ എന്നിവര്‍ മുഖ്യവേഷത്തിലെത്തിയ ഹസ്ബന്റ്‌സ് ഇന്‍ ഗോവ എന്ന ചിത്രത്തില്‍ ജനിഫര്‍ എന്ന കഥാപാത്രമായി ലീന എത്തി.
leena 3
ഇങ്ങനെ സിനിമയിലും ജീവിതത്തിലും തട്ടിപ്പുമായി ജീവിക്കുന്നതിനിടെയാണ് പോലീസ് പിടിയിലാകുന്നതും. ഇതിനുശേഷം ലീനയെ പറ്റി കാര്യമായ വിവരങ്ങളൊന്നുമില്ല. ഏതോ ആത്മീയകേന്ദ്രത്തിലാണെന്ന് ഇടയ്ക്കു വാര്‍ത്ത വന്നിരുന്നെങ്കിലും പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. ഇടയ്ക്ക് ആത്മകഥ എഴുതുന്നതായി അവര്‍ വ്യക്തമാക്കിയിരിക്കുന്നു. ജീവിതത്തില്‍ നേരിടേണ്ടി വന്ന കഠിനമായ പരീക്ഷണങ്ങളെക്കുറിച്ചാണ് താന്‍ എഴുതുന്നതെന്ന് ലീന ഒരിക്കല്‍ രാഷ്ട്രദീപികയോട് പറഞ്ഞിരുന്നു.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/
നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിൽ രേഖപ്പെടുത്താൻ മംഗ്ലീഷിൽ ടൈപ് ചെയ്തു താഴെക്കാണുന്ന കമെന്റ് ബോക്സിൽ പേസ്റ്റ് ചെയ്യുക

LATEST NEWS