ഗിയര്‍ ലിവറില്‍ വച്ചിരുന്ന കൈ പതുക്കെ നിരങ്ങി നീങ്ങിയത് യുവതിയുടെ കാലിലേക്ക്; തിരുവനന്തപുരത്ത് ഊബര്‍ ടാക്‌സിയില്‍ കയറിയ യുവതിയോടു ഡ്രൈവര്‍ ചെയ്തത്…

uber600തിരുവനന്തപുരം: സ്ത്രീ സുരക്ഷയെക്കുറിച്ച് നാലു നേരം വലിയ വായില്‍ പ്രസംഗിക്കുന്ന സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒരു ചുക്കും ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നു തെളിയിക്കുന്നതാണ് കഴിഞ്ഞാഴ്ച തിരുവനന്തപുരത്ത് നടന്ന സംഭവം. കഴക്കൂട്ടം ടെക്‌നോപാര്‍ക്കില്‍നിന്ന് ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്കു പോകാന്‍ ഊബര്‍ ടാക്‌സി വിളിച്ച യുവതിക്കാണ് െ്രെഡവറില്‍നിന്ന് അപമാനകരമായ അനുഭവമുണ്ടായത്. യുവതിയുടെ വാക്കാലുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ െ്രെഡവറെ ഊബര്‍ പുറത്താക്കിയെങ്കിലും ഈ അപ്രതീക്ഷിത സംഭവം യൂബര്‍ ഉപയോക്താക്കളായ പെണ്‍കുട്ടികളെയാകെ ഞെട്ടിച്ചിരിക്കുകയാണ്.
രാത്രി സമയങ്ങളിലും മറ്റും ജോലി ചെയ്യുന്ന സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷിതത്വം സംബന്ധിച്ചു വലിയ ആശങ്കകളാണ് സംഭവം ഉയര്‍ത്തിയിരിക്കുന്നത്.

ഈ മാസം 13നാണ് സംഭവം. രാത്രി ഏഴു മണിയ്ക്കാണ് യുവതി ഡ്യൂട്ടി കഴിഞ്ഞ് പുറത്തിറങ്ങിയത്. സ്ഥിരമായി ഓട്ടോറിക്ഷയിലാണ് വീട്ടിലേക്കു പോകാറ്. എന്നാല്‍ സ്ഥിരം പോകുന്ന ഓട്ടോയുടെ ഡ്രൈവര്‍ അസൗകര്യം അറിയിച്ചതിനെത്തുടര്‍ന്നാണ് യാത്ര ഊബറിലാക്കാന്‍ തീരുമാനിച്ചത്. ഏഴേകാലോടെ ഊബര്‍ ടാക്‌സി റൈഡ് ബുക്ക് ചെയ്ത പെണ്‍കുട്ടി കാറിനുള്ളില്‍ കയറി. പിന്‍സീറ്റില്‍ ഇടത് വശം ചേര്‍ന്നാണ് പെണ്‍കുട്ടി ഇരുന്നത്. യാത്ര തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ ഡ്രൈവര്‍ രാജേഷുമായി പെണ്‍കുട്ടി സംസാരിച്ചു തുടങ്ങി. ഇയാള്‍ മാന്യമായാണ് സംസാരിച്ചത്. എന്നാല്‍ ആക്കുളം ഭാഗത്തേക്ക് കാര്‍ പോകുന്നതിനിടയില്‍ ഗിയര്‍ ലിവറില്‍ വച്ചിരുന്ന കൈമാറ്റി െ്രെഡവര്‍ യുവതിയുടെ കാലില്‍ പിടുത്തമിടുകയായിരുന്നു. വണ്ടി നിര്‍ത്താന്‍ ശബ്ദമുയര്‍ത്തി യുവതി ആവശ്യപ്പെട്ടു. തുടര്‍ന്ന് കാര്‍ നിര്‍ത്തിയ െ്രെഡവര്‍ ക്ഷമാപണം നടത്തി മറ്റൊന്നും പറയാതെ സ്ഥലംവിട്ടു.

പെണ്‍കുട്ടി സംഭവം സഹപ്രവര്‍ത്തകരോടു പറഞ്ഞപ്പോള്‍ പോലീസില്‍ പരാതിപ്പെടാനായിരുന്നു അവരുടെ നിര്‍്‌ദ്ദേശം. കേസും പൊലീസ് സ്‌റ്റേഷനുമായി നടക്കാന്‍ വയ്യെന്ന് പറഞ്ഞ പെണ്‍കുട്ടി അയാള്‍ക്ക് ഇനി അവിടെ ജോലി ചെയ്യാന്‍ കഴിയാതിരിക്കണം എന്ന നിലപാടെടുക്കുകയായിരുന്നു. പിന്നീട് ജീവനക്കാരുടെ സംഘടനയായ പ്രതിധ്വനി ഇടപെട്ട് കഴക്കൂട്ടം സൈബര്‍ എസിപി പ്രമോദ് കുമാറിനെ കാണുകയായിരുന്നു. രാജേഷിനെ വിളിച്ച് താക്കീത് ചെയ്യണമെന്നും ആവശ്യപ്പെടുകയായിരുന്ന. ഇതനുസരിച്ച് രാജേഷിനെ വിളിച്ച് വരുത്തിയപ്പോള്‍ താന്‍ അപമര്യയാദയായി പെരുമാറിയിട്ടില്ലെന്നും തന്റെ ഫോണ്‍ ചാര്‍ജര്‍ നിലത്ത് വീണത് എടുക്കാന്‍ ശ്രമിച്ചപ്പോള്‍ അബദ്ധത്തില്‍ കാലില്‍ കൈ കൊണ്ടതാണെന്നുമാണു പറഞ്ഞത്.

എന്നാല്‍ രാജേഷിന്റെ ഈ വാദം അംഗീകരിക്കാന്‍ ഊബര്‍ അധികൃതര്‍ തയ്യാറായില്ല. യാത്രക്കാരുടെ സൗകര്യത്തിനും സുരക്ഷയ്ക്കുമാണ് തങ്ങള്‍ ഏറ്റവും അധികം പ്രാധാന്യം നല്‍കുന്നതെന്നും മറ്റൊന്നിനും പ്രസക്തിയില്ലെന്നുമാണ് ഊബര്‍ നിലപാടെടുത്തത്. ലൈവ് ജിപിഎസ് സംവിധാനം ഉള്‍പ്പടെ യാത്രക്കാരുടെ പ്രത്യേകിച്ചും സ്ത്രീകളുടെ സുരക്ഷയ്ക്കു വേണ്ട കാര്യങ്ങളാണ് തങ്ങള്‍ പ്രാധാന്യം നല്‍കുന്നതെന്നും അവര്‍ പറഞ്ഞു. യുവതിയോട് അപമര്യാദയായി പെരുമാറിയ രാജേഷിനെ ഊബറില്‍നിന്നു പുറത്താക്കുകയും ചെയ്തു.

കഴക്കൂട്ടത്തെ ടെക്‌നോപാര്‍ക്കില്‍ കഴിഞ്ഞ കുറേ കാലം മുമ്പ് വരെ സ്ത്രീകള്‍ക്കെതിരെ അസഭ്യം പറയുന്നത് പതിവായിരുന്നു. എന്നാല്‍ പോലീസിന്റെ ഇടപെടല്‍ ഇതിന് ഒരു പരിധിവരെ ശമനമുണ്ടാക്കി. പിന്നീട് ജിപിഎസ് സംവിധാനമുള്‍പ്പടെയുള്ള ഷീ ടാക്‌സികളും യൂബറുമെല്ലാം വന്നതോടെ സ്ത്രീകള്‍ക്ക് ഏത് സമയത്തും സുരക്ഷിതരായി യാത്ര ചെയ്യാമെന്ന അവസ്ഥയായി. എന്നാല്‍ ഇപ്പോള്‍ ഊബര്‍ ടാകസി ഡ്രൈവര്‍ തന്നെ അപമര്യാദയായി പെരുമാറിയത് ടെക്‌നോപാര്‍ക്കിലെ വനിതാ ജീവനക്കാരെ വീണ്ടും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. എന്തായാലും ഊബര്‍ സ്വീകരിച്ചത് മാതൃകാ നടപടിയാണെന്നാണ് എല്ലാവരും പറയുന്നത്.

Related posts