മദ്യപിച്ചെത്തി യൂബര്‍ ഡ്രൈവറെ പഞ്ഞിക്കിട്ട യുവതികളെ പാഠം പഠിപ്പിക്കാന്‍ പി. സി. ജോര്‍ജ് ഇടപെടുന്നു, സമരവുമായി യൂബര്‍ ഡ്രൈവര്‍മാര്‍, അവനൊപ്പം ക്യാംപെയുനുമായി സോഷ്യല്‍മീഡിയയും രംഗത്ത്

യാത്രക്കാരായ യുവതികള്‍ ചേര്‍ന്നു ക്രൂരമായി മര്‍ദിച്ച യൂബര്‍ ടാക്‌സി ഡ്രൈവര്‍ മരട് സ്വദേശി ഷെഫീഖിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊച്ചിയില്‍ ഓണ്‍ലൈന്‍ ടാക്‌സി െ്രെഡവര്‍മാരുടെ പണിമുടക്ക് ആരംഭിച്ചു. സംഭവത്തില്‍ ഓണ്‍ലൈന്‍ ടാക്‌സി കമ്പനിയായ യൂബറിന്റെ അനാസ്ഥയില്‍ പ്രതിഷേധിച്ചുമാണു പണിമുടക്ക്. ഇന്നു പുലര്‍ച്ചെ 12നു തുടങ്ങിയ സമരം വൈകുന്നേരം ആറുവരെ നീളും. ഏഴു സംഘടനകള്‍ ഉള്‍പ്പെടുന്ന സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ 250ല്‍ അധികം െ്രെഡവര്‍മാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.

ഇന്ന് രാവിലെ ഒമ്പതു മുതല്‍ പാലാരിവട്ടത്തെ യൂബര്‍ ഓഫീസ് ഡ്രൈവര്‍മാര്‍ ഉപരോധിക്കുകയാണ്. യൂബര്‍ കമ്പനി യാത്രക്കാര്‍ക്കു ശരിയായ നിര്‍ദേശങ്ങള്‍ നല്‍കാത്തതാണ് ആക്രമണം നടന്നതിന്റെ കാരണമെന്നാണു ടാക്‌സി െ്രെഡവര്‍മാര്‍ ആരോപിക്കുന്നത്. യുവതികളുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഷെഫീഖിന് നഷ്ടപരിഹാരം നല്‍കാന്‍ നി തയാറായില്ലെങ്കില്‍ കമ്പനിയുടെ ഓഫീസ് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും യൂണിയന്‍ പറയുന്നു. ഇന്ന് ഉച്ചയ്ക്കു ശേഷം എളംകുളം ജംഗ്ഷനില്‍നിന്നു വൈറ്റില ജംഗ്ഷനിലേക്കു ഐക്യദാര്‍ഢ്യ മാര്‍ച്ച് സംഘടിപ്പിക്കും. വൈകുന്നേരം നാലിനു വൈറ്റില ജംഗ്ഷനില്‍ നടക്കുന്ന പ്രതിഷേധ സംഗമത്തില്‍ പി.സി. ജോര്‍ജ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളും സാംസ്ക്കാരിക പ്രവര്‍ത്തകരും പങ്കെടുക്കും.

വൈറ്റില ജംഗ്ഷനു സമീപം കഴിഞ്ഞ ബുധനാഴ്ച സംഭവം നടക്കുമ്പോള്‍ തടിച്ചുകൂടിയവരിലാരോ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണു പുറത്തു വന്നത്. കാറിന് ചുറ്റും ജനക്കൂട്ടം തടിച്ചു കൂടിയതും ഡ്രൈവറെ സ്ത്രീകള്‍ ചേര്‍ന്നു മര്‍ദ്ദിച്ചവശനാക്കുന്നതും രണ്ടു മിനിറ്റ് നീളുന്ന ദൃശ്യത്തിലുണ്ട്. ആക്രമണം നടന്നതിനു സമീപത്തെ എടിഎം കൗണ്ടറിലെ സിസിടിവി ക്യാമറയടക്കം പോലീസ് പരിശോധിച്ചെങ്കിലും ദൃശ്യങ്ങള്‍ ലഭിച്ചിരുന്നില്ല. സമീപത്തെ മറ്റൊരു സ്ഥാപനത്തിലും സിസിടിവി ക്യാമറയുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണത്തിനു ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കിയിരുന്നു. യുവതികള്‍ക്കെതിരേ ദുര്‍ബല വകുപ്പ് മാത്രം ചേര്‍ത്തതിനെ കുറിച്ചും അന്വേഷിക്കണമെന്നായിരുന്നു നിര്‍ദേശം.

ഷെയര്‍ ടാക്‌സി (യൂബര്‍ പൂള്‍) സംവിധാനത്തില്‍ ബുക്ക് ചെയ്ത പുരുഷ യാത്രക്കാരനുമായി വന്ന ഷെഫീക്കിനെ ഇതേ കാറില്‍ തൃപ്പൂണിത്തുറയിലേക്ക് പോകാന്‍ ബുക്ക് ചെയ്തു വൈറ്റിലയില്‍ കാത്തുനിന്ന മൂന്നംഗ യുവതികളാണ് ക്രൂരമായി മര്‍ദ്ദിച്ചത്. കാറില്‍ പുരുഷ യാത്രക്കാരനെ കയറ്റി വന്നതിന്റെ പേരിലായിരുന്നു ഇത്. ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചിട്ടുണ്ടെന്നും കേസില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കാനുള്ള ശ്രമത്തിലാണെന്നും മരട് എസ്‌ഐ ആന്‍റണി ജോണ്‍ പറഞ്ഞു. പോലീസിന്റെ ഭാഗത്തുനിന്നു വീഴ്ചകളുണ്ടായിട്ടില്ല. ചെറിയ വകുപ്പുകള്‍ ചുമത്തി പ്രതികളെ ജാമ്യത്തില്‍ വിട്ടെന്ന ആരോപണം ശരിയുമല്ലെന്നും അദ്ദഹേം കൂട്ടിച്ചേര്‍ത്തു.

Related posts