മെട്രോ യാത്ര ആഘോഷമാക്കി ഉമ്മൻ ചാണ്ടി! ഒപ്പം പ്രവര്‍ത്തകരും നേതാക്കന്മാരും; ട്രെയിനില്‍ കയറിയത് ആലുവ സ്‌റ്റേഷനില്‍ നിന്നും ടിക്കറ്റെടുത്ത ശേഷം

ummenchandi

കൊച്ചി: പ്രവർത്തകർക്കും നേതാക്കൾക്കും ഒപ്പം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കൊച്ചി മെട്രോയിലെ തന്‍റെ ആദ്യ യാത്ര ആഘോഷമാക്കി. ഉദ്ഘാടന വേദിയിലെ പ്രധാന അസാന്നിധ്യമായിരുന്ന ഉമ്മൻ ചാണ്ടി ഇന്ന് മെട്രോയിൽ കയറാൻ എത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ എം.എം.ഹസൻ തുടങ്ങി നേതാക്കളുടെയും പ്രവർത്തകരുടെയും വലിയ നിരയാണ് ഉമ്മൻ ചാണ്ടിക്കൊപ്പം മെട്രോ ട്രെയിനിൽ കയറാൻ എത്തിയത്.

ആലുവ സ്റ്റേഷനിൽ നിന്നും ടിക്കറ്റെടുത്ത ശേഷമാണ് നേതാക്കളും പ്രവർത്തകരും ട്രെയിനിൽ കയറിയത്. നൂറുകണക്കിന് പ്രവർത്തകരാണ് ഉമ്മൻ ചാണ്ടിക്ക് അഭിവാദ്യം അർപ്പിച്ച് ഒപ്പമുണ്ടായിരുന്നത്. പാലാരിവട്ടത്ത് യാത്ര അവസാനിപ്പിച്ച ശേഷം പൊതുസമ്മേളനവും കോണ്‍ഗ്രസ് നടത്തുന്നുണ്ട്.

Related posts