വേദിയിൽ കൗതുകക്കാഴ്ച..! രാഷ്ട്രീയ ശത്രു ക്കളെന്ന് അറിയപ്പെടുന്ന ജ​യ​രാ​ജ​നും സു​ധാ​ക​ര​നും ഒ​രേ വേ​ദി​യി​ൽ ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ ഇടവും വലവുമിരുന്നത് ജനങ്ങൾക്ക് കൗതുകമായി

umman-epjayarajan-ksudhakraമ​ട്ട​ന്നൂ​ർ: രാ​ഷ്ട്രീ​യ ശ​ത്രു​ത​യ്ക്ക​പ്പു​റം എ​ന്നും വാ​ക്കു​ക​ൾ​കൊ​ണ്ടും പോ​ര​ടി​ക്കു​ന്ന സി​പി​എം കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം ഇ.​പി.​ജ​യ​രാ​ജ​നും കോ​ൺ​ഗ്ര​സ് നേ​താ​വ് കെ.​സു​ധാ​ക​ര​നും വേ​ദി പ​ങ്കി​ട്ട​ത് കൗ​തു​ക​മാ​യി. മ​ട്ട​ന്നൂ​ർ കോ-​ഓ​പ്പ​റേ​റ്റീ​വ് റൂ​റ​ൽ ബാ​ങ്കി​ന്‍റെ പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ലാ​ണു മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​ക്കൊ​പ്പം ഇ​രു​വ​രും വേ​ദി​പ​ങ്കി​ട്ട​ത്.

വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ് ഇ.​പി.​ജ​യ​രാ​ജ​നു വെ​ടി​യേ​ൽ​ക്കു​ക​യും സു​ധാ​ക​ര​ൻ സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​നു നേ​രേ ബോം​ബേ​റു​ണ്ടാ​കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് ഇ​രു​വ​രും ശ​ത്രു​ക്ക​ളാ​യ​ത്. ക​ഴി​ഞ്ഞ 20 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ഈ ​രാ​ഷ്ട്രീ​യ ശ​ത്രു​ത​യും ഇ​വ​ർ കൊ​ണ്ടു​ന​ട​ക്കു​ന്നു. എ​ന്നും ഇ​വ​ർ ത​മ്മി​ൽ വാ​ക്പോ​ര് ന​ട​ത്തു​ക​യും വെ​ല്ലു​വി​ളി​ക​ൾ ന​ട​ത്തു​ന്ന​തും പ​തി​വാ​യി​രു​ന്നു.

കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ൽ ഇ​വ​ർ മാ​ത്ര​മാ​ണു രാ​ഷ്ട്രീ​യ ശ​ത്രു​ക്ക​ളാ​യി ഇ​പ്പോ​ഴു​ള്ള​ത്. കേ​ര​ള​ത്തി​ലെ മി​ക്ക ജി​ല്ല​ക​ളി​ലും ഇ​രു​വ​രെ​യും പ​ങ്കെ​ടു​പ്പി​ച്ചു പ​രി​പാ​ടി ന​ട​ത്തി​യാ​ലും ആ​രെ​ങ്കി​ലും ഒ​രാ​ൾ വി​ട്ടു​നി​ൽ​ക്കും. ഇ​തു​പോ​ലെ മ​ട്ട​ന്നൂ​രി​ലെ പ​രി​പാ​ടി​യി​ലും ര​ണ്ടി​ൽ ഒ​രാ​ൾ മാ​ത്ര​മാ​കും പ​ങ്കെ​ടു​ക്കു​ക​യെ​ന്ന് ജ​ന​ങ്ങ​ളി​ൽ സം​സാ​ര​മു​ണ്ടാ​യി​രു​ന്നു.
എ​ന്നാ​ൽ ക​ണ​ക്കു​കൂ​ട്ട​ൽ തെ​റ്റി​ച്ചാ​ണ് ഇ​രു​വ​രും പ​രി​പാ​ടി​യി​ൽ  പ​ങ്കെ​ടു​ത്ത​ത്. മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ ഇ​ട​ത്തും വ​ല​ത്തു​മാ​ണ്  ഇ.​പി.​ജ​യ​രാ​ജ​നും കെ.​സു​ധാ​ക​ര​നും സ്റ്റേ​ജി​ൽ ഇ​രു​ന്ന​ത്. ഇ​രു​വ​രു​ടെ​യും ഫോ​ട്ടോ​ക​ൾ എ​ടു​ക്കാ​നും ജ​ന​ങ്ങ​ൾ മ​റ​ന്നി​ല്ല.

Related posts