ഭുവനേശ്വറിന്റെ ഏറില്‍ അംപയര്‍ പോള്‍ റീഫലിന്റെ തലയ്ക്ക് പരിക്കേറ്റു, ടെസ്റ്റ് നിയന്ത്രിക്കുന്നത് മൂന്നാം അംപയര്‍

refelമുംബൈ: ഇന്ത്യ–ഇംഗ്ലണ്ട് നാലാം ടെസ്റ്റിന്റെ ആദ്യദിനം ഫീല്‍ഡറുടെ ഏറില്‍ പരിക്കേറ്റ് അംപയറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ത്യന്‍ താരം ഭുവനേശ്വര്‍ കുമാറിന്റെ ഏറില്‍ ഓസ്‌ട്രേലിയന്‍ മുന്‍ താരവും അംപയറുമായ പോള്‍ റീഫലിനാണ് പരിക്കേറ്റത്. ഏറുകൊണ്ട വീണ റീഫലിനെ ഇംഗ്ലണ്ട് മെഡിക്കല്‍ സംഘം പരിശോധിച്ച ശേഷം ആശുപത്രിയിലേക്ക് മാറ്റി. മൂന്നാം അംപയര്‍ മാര്‍കസ് എറാസ്മസ് പകരം മത്സരം നിയന്ത്രിച്ചു തുടങ്ങി.

ഓസ്‌ട്രേലിയന്‍ താരമായിരുന്ന റീഫല്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചശേഷമാണ് അംപയറിംഗ് രംഗത്തെത്തിയത്. മികച്ച അംപയറെന്ന് പേരെടുത്ത റീഫല്‍ കളിക്കാരുമായി നല്ല ബന്ധം സൂക്ഷിക്കുന്നയാളാണ്. ആശുപത്രിയില്‍ ചികിത്സയിലുള്ള റീഫലിന് ഈ മത്സരത്തില്‍ ഇനി അംപയറായി തിരികെയെത്താകുമോയെന്ന കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല. ഒരാഴ്ച്ച വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതായാണ് സൂചന.

Related posts