ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ളു​ടെ മാ​തൃ​ക..! കൊ​ടി​യു​ടെ​യും യൂ​ണി​യ​ന്‍റെ​യും അ​തി​ര്‍​വ​ര​മ്പു​ക​ളി​ല്ലാ​തെ ഒ​രു​മ​യു​ടെ ക​രു​ത്ത​റി​യി​ച്ച് ​തൊ​ഴി​ലാ​ളി​ക​ള്‍ ആശുപത്രി പരിസരം വൃത്തിയാക്കി

thozhilaliഇ​രി​ട്ടി: കൊ​ടി​യു​ടെ​യും യൂ​ണി​യ​ന്‍റെ​യും അ​തി​ര്‍​വ​ര​മ്പു​ക​ളി​ല്ലാ​തെ ഒ​രു​മ​യു​ടെ ക​രു​ത്ത​റി​യി​ച്ച് ഇ​രി​ട്ടി​യി​ലെ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ള്‍ ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി റോ​ഡും പ​രി​സ​ര​വും ശു​ചീ​ക​രി​ച്ച്  നാ​ടി​ന് മാ​തൃ​ക​യാ​യി. കാ​ടു​വെ​ട്ടി​ത്തെ​ളി​ച്ചും പ​രി​സ​രം ശു​ചി​ക​രി​ച്ചും വെ​ള്ളം കെ​ട്ടി​നി​ല്‍​ക്കാ​തെ ഒ​ഴു​കി​പോ​കാ​ന്‍ റോ​ഡ​രി​കി​ല്‍ സൗ​ക​ര്യ​മൊ​രു​ക്കി.

ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ള്‍ സേ​വ​ന​പ്ര​വ​ര്‍​ത്ത​നം സം​ഘ​ടി​പ്പി​ച്ച​ത്. ശു​ചീ​ക​ര​ണം ഇ​രി​ട്ടി ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ പി.​പി അ​ശോ​ക​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തുവി.​പ്ര​കാ​ശ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​പി അ​ശോ​ക​ന്‍ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​പി.​പി.​ര​വീ​ന്ദ്ര​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ പി.​വി മോ​ഹ​ന​ന്‍, യൂ​ണി​യ​ന്‍ സെ​ക്ര​ട്ട​റി കെ.​വി​ജ​യ​ന്‍ , ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പി.​പി അ​ബ്ദു​ള്‍ റ​ഷീ​ദ്, ജൂ​ണി​യ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ രാ​ജേ​ഷ് വി.​ജ​യിം​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സി.​പി.​പ്ര​ശാ​ന്ത്, ഷാ​ജി, ഐ.​കെ.​വി​ജ​യ​രാ​ജ​ന്‍ , പി.​മ​ഹേ​ഷ് , വി. ​കൃ​ഷ്ണ​ന്‍, ന​വാ​സ്, ഷി​ജു, കെ.​സു​ധാ​ക​ര​ന്‍, എം.​പ്ര​തീ​ശ​ന്‍ , വി ​ഷൈ​ജു, എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി

Related posts