ലാലേട്ടനും സണ്ണിച്ചേച്ചിയും ഒന്നിക്കുന്നു ? സണ്ണി കൊച്ചിയില്‍ വരുമ്പോള്‍ കാര്യങ്ങള്‍ക്ക് അന്തിമ തീരുമാനമാവും

കൊച്ചി: ഇന്ത്യന്‍ യുവാക്കളുടെ രോമാഞ്ചമായ സണ്ണി ലിയോണും മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലും ഒന്നിക്കുന്നുവോ ? ഏതാനും ദിവസമായി ഈ ചോദ്യം ഉയരാന്‍ തുടങ്ങിയിട്ട്. ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ മോഹന്‍ലാല്‍ ചിത്രത്തില്‍ സണ്ണി ലിയോണ്‍ ഐറ്റം ഡാന്‍സില്‍ പ്രത്യക്ഷപ്പെടാനുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്നാണ് വിവരം. സണ്ണി കൊച്ചിയിലെത്തുമ്പോള്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നാണ് സൂചന.

ഒരു പ്രമുഖ ഫോണ്‍ റീട്ടെയില്‍ ശൃംഖലയുടെ ഷോറൂമിന്റെ ഉദ്ഘാടനത്തിനായാണ് സണ്ണി കൊച്ചിയിലെത്തുന്നത്. എറണാകുളം എംജി റോഡിലുള്ള ഷോറൂമിന്റെ ഉദ്ഘാടനം ഓഗസ്റ്റ് 17നാണ്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് കമ്പനി നിരവധി ഓഫറുകളും ഡിസ്കൗണ്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട്. . ബോളിവുഡില്‍ താരമാകുമ്പോഴും മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച താരമാണ് സണ്ണി ലിയോണ്‍. മോഹന്‍ലാലിനോടൊപ്പം പങ്കെടുക്കാന്‍ കിട്ടുന്ന അവസരം സണ്ണി ലിയോണ്‍ നഷ്ടപ്പെടുത്തില്ലെന്നു കരുതാം.

ഇതുവരെ സണ്ണി മലയാള ചിത്രത്തില്‍ താരം അഭിനയിച്ചിട്ടില്ല. പോണ്‍ ഇന്‍ഡസ്ട്രിയിലെ മിന്നും താരമായ സണ്ണി ജിസം-2 എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിലെത്തിയത്. താരം മുമ്പും കേരളത്തിലെത്തിയിട്ടുണ്ട്. ഷാരുഖാന്റെ റായിസില്‍ ‘ലൈലാ ഓ ലൈല’ എന്ന പഴയ സൂപ്പര്‍ഹിറ്റ് ഗാനത്തിന്റെ റീമിക്‌സില്‍ സണ്ണി പ്രത്യക്ഷപ്പെട്ടിരുന്നു. 21 കോടി ആളുകളാണ് ഈ വീഡിയോ യൂട്യൂബിലൂടെ കണ്ടത്. മലയാളത്തില്‍ ലാലേട്ടനൊപ്പവും ഇതിനു സമാനമായ ഒരു ഐറ്റം ഡാന്‍സാണ് പദ്ധതിയിടുന്നത്.

Related posts