വീ​ടി​നുമു​ന്നി​ൽ മൂ​ത്രംഒ​ഴി​ച്ച​ത് ചോ​ദ്യംചെ​യ്​തു; സ്ത്രീയുടെ നേതൃത്വത്തിലെത്തിയ മൂ​ന്നം​ഗ സം​ഘം വാ​ഹ​നം അ​ടി​ച്ചു ത​ക​ർ​ത്തു

ktm-urin-lഅമ്പലപ്പുഴ: വീ​ടി​ന്‍റെ മു​ന്നി​ൽ മൂ​ത്രം ഒ​ഴി​ച്ച​ത് ചോ​ദ്യം ചെ​യ്ത​തി​ന് വാ​ഹ​നം അ​ടി​ച്ചു ത​ക​ർ​ത്തു. വ​ണ്ടാ​നം ഇ​ട​ത്തി​ൽ ഓ​മ​ന​ക്കു​ട്ട​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ ​എ​ൽ 04വൈ3 169 ​ന​ന്പ​രി​ലു​ള്ള എ​യ്സ് മി​നി​ലോ​റി​യാ​ണ് കാ​റി​ലെ​ത്തി​യ മൂ​ന്നം​ഗ സം​ഘം അ​ടി​ച്ചു ത​ക​ർ​ത്ത​ത്. ഇ​ന്ന് പു​ല​ർ​ച്ചെ ഒ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ഇ​ന്ന​ലെ രാ​വി​ലെ ദേ​ശീ​യ​പാ​ത​ക്ക​രി​കി​ലു​ള്ള ഇ​വ​രു​ടെ വീ​ടി​നു മു​ന്നി​ൽ കാ​റി​ൽ പോ​കു​ക​യാ​യി​രു​ന്ന സം​ഘം വാ​ഹ​നം നി​ർ​ത്തി മൂ​ത്രം ഒ​ഴി​ച്ചി​രു​ന്നു. ഇ​തി​നെ വീ​ട്ടു​ട​മ ചോ​ദ്യം ചെ​യ്യു​ക​യും നേ​രി​യ തോ​തി​ൽ സം​ഘ​ർ​ഷാ​വ​സ്ഥ ഉ​ണ്ടാ​കു​ക​യും ചെ​യ്തു. ഇ​തി​നു ശേ​ഷം മ​ട​ങ്ങി​യ സം​ഘം രാ​ത്രി​യി​ലെ​ത്തി വീ​ടി​നു മു​ന്നി​ൽ കി​ട​ന്നി​രു​ന്ന ഓ​മ​ന​ക്കു​ട്ട​ന്‍റെ സെ​യി​ൽ​സ് വാ​ഹ​നം അ​ടി​ച്ചു ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു.

രാ​ത്രി​കാ​ല പെ​ട്രോ​ളിം​ഗി​നി​ട​യി​ൽ സം​ഘ​ത്തെ ക​ണ്ട് പോ​ലീ​സ് എ​ത്തി​യെ​ങ്കി​ലും ഇ​വ​ർ ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു. ഒ​രു സ്ത്രീ​യും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നെ​ന്ന് വീ​ട്ടു​ട​മ പ​റ​ഞ്ഞു.

Related posts