ഇന്ത്യയുടെ വളർച്ച വേഗത്തിലാകും: ഉർജിത് പട്ടേൽ

വാ​​ഷിം​​ഗ്ട​​ൺ: 2017-18 സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷം ഇ​​ന്ത്യ​​യു​​ടെ സാ​​ന്പ​​ത്തി​​ക​​മേ​​ഖ​​ല ഭേ​​ദ​​പ്പെ​​ട്ട നി​​ല​​യി​​ലാ​​ണെ​​ന്നും നടപ്പുവ​​ർ​​ഷം വ​​ള​​ർ​​ച്ച ഉ​​യ​​രു​​മെ​​ന്നാ​​ണു പ്ര​​തീ​​ക്ഷയെ​​ന്നും റി​​സ​​ർ​​വ് ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ (ആ​​ർ​​ബി​​ഐ) പ്ര​​സി​​ഡ​​ന്‍റ് ഉ​​ർ​​ജി​​ത് പ​​ട്ടേ​​ൽ.

ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഇ​​ന്ത്യ​​ൻ ജി​​ഡി​​പി 71. ശ​​ത​​മാ​​ന​​ത്തി​​ൽ​​നി​​ന്ന് 6.6 ശ​​ത​​മാ​​ന​​മാ​​യി കു​​റ​​ഞ്ഞു. ര​​ണ്ടാം അ​​ർ​​ധ​​വാ​​ർ​​ഷി​​ക​​ത്തി​​ൽ സാ​​ന്പ​​ത്തി​​ക​​മേ​​ഖ​​ല മി​​ക​​ച്ച വ​​ള​​ർ​​ച്ച നേ​​ടി​​യ​​താ​​ണ് ജി​​ഡി​​പി 6.6 ശ​​ത​​മാ​​ന​​മാ​​യി പി​​ടി​​ച്ചു​​നി​​ർ​​ത്താ​​ൻ സാ​​ധി​​ച്ച​​ത്. നി​​ക്ഷേ​​പ​​വും ഉ​​യ​​ർ​​ന്നു​​വെ​​ന്ന് അ​​ദ്ദേ​​ഹം ക​​ഴി​​ഞ്ഞ ദി​​വ​​സം ന​​ട​​ന്ന അ​​ന്താ​​രാ​​ഷ്‌​​ട്ര നാ​​ണ്യ​​നി​​ധി​​യു​​ടെ സ​​മ്മേ​​ള​​ത്തി​​ൽ പ​​റ​​ഞ്ഞു.

ന​​ട​​പ്പു സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷം ഭേ​​ദ​​പ്പെ​​ട്ട നി​​ല​​യി​​ലാ​​ണു പോ​​കു​​ന്ന​​ത്. നി​​ർ​​മാ​​ണ, വി​​ല്പ​​ന തു​​ട​​ങ്ങി​​യ മേ​​ഖ​​ല​​ക​​ളി​​ലെ വ​​ള​​ർ​​ച്ച​​യും സേ​​വ​​ന​​മേ​​ഖ​​ല​​യി​​ലെ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളും റി​​ക്കാ​​ർ​​ഡ് കാ​​ർ​​ഷി​​ക വി​​ള​​വെ​​ടു​​പ്പും വ​​ള​​ർ​​ച്ച ഉ​​യ​​ർ​​ത്തും.

കൂ​​ടാ​​തെ വി​​ദേ​​ശ​​നി​​ക്ഷേ​​പ​​ങ്ങ​​ൾ സ്ഥി​​ര​​ത​​യി​​ലേ​​ക്കു തി​​രി​​ച്ചു​​വ​​രു​​ന്ന​​തും ശു​​ഭ​​പ്ര​​തീ​​ക്ഷ ന​​ല്കു​​ന്നു​​ണ്ട്. ഇ​​തി​​നൊ​​പ്പം ക​​യ​​റ്റു​​മ​​തി ഉ​​യ​​രു​​ക​​യും ചെ​​യ്യും. ഇ​​തൊ​​ക്കെ ഇ​​ന്ത്യ​​യു​​ടെ സാ​​ന്പ​​ത്തി​​വ​​ള​​ർ​​ച്ച ന​​ട​​പ്പും സാ​​ന്പ​​ത്തി​​ക​​വ​​ർ​​ഷം 7.4 ശ​​ത​​മാ​​ന​​മാ​​യി ഉ​​യ​​രാ​​ൻ സ​​ഹാ​​യി​​ക്കു​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

Related posts