ഉറുഗ്വെ പ്രീക്വാർട്ടറിൽ, പോർച്ചുഗലിനും സ്പെയിനിനും ജയം

മോ​സ്കോ: ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​ൽ ര​ണ്ടാം ജ​യ​ത്തോ​ടെ ഉ​റു​ഗ്വെ പ്രീ​ക്വാ​ർ​ട്ട​ർ ഉ​റ​പ്പി​ച്ചു. ഗ്രൂ​പ്പ് എ​യി​ൽ ത​ങ്ങ​ളു​ടെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ലൂ​യി​സ് സു​വാ​ര​സി​ന്‍റെ ഗോ​ളി​ൽ 1-0ന് ​സൗ​ദി അ​റേ​ബ്യ​യെ​യാ​ണ് ഉ​റു​ഗ്വെ കീ​ഴ​ട​ക്കി​യ​ത്.

ഗ്രൂ​പ്പ് ബി​യി​ലെ പോ​രാ​ട്ട​ങ്ങ​ളി​ൽ ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യു​ടെ ഏ​ക​ഗോ​ളി​ൽ പോ​ർ​ച്ചു​ഗ​ൽ മൊ​റോ​ക്കോ​യെ1-0​നു കീ​ഴ​ട​ക്കി പ്രീ​ക്വാ​ർ​ട്ട​റി​ലേ​ക്ക​ടു​ത്തു. സ്പെ​യി​ൻ ഡി​യേ​ഗോ കോ​സ്റ്റ​യു​ടെ ഗോ​ളി​ൽ ഇ​റാ​നെ 1-0നു ​പ​രാ​ജ​യ​പ്പെ​ടു​ത്തി പ്രീ​ക്വാ​ർ​ട്ട​ർ സാ​ധ്യ​ത നി​ല​നി​ർ​ത്തി. ആ​ദ്യ മ​ത്സ​ര​ത്തി​ൽ പോ​ർ​ച്ചു​ഗ​ലും സ്പെ​യി​നും സ​മ​നി​ല​യി​ൽ പി​രി​ഞ്ഞി​രു​ന്നു. ഇ​തോ​ടെ ഗ്രൂ​പ്പ് ബി​യി​ൽ സ്പെ​യി​നി​നും പോ​ർ​ച്ചു​ഗ​ലി​നും നാ​ലു പോ​യി​ന്‍റു​വീ​ത​മാ​യി.

Related posts