ക​ട്ടി​പ്പാ​റ ഉ​രു​ൾ​പൊ​ട്ട​ൽ; കാണാതായ ന​ഫീ​സ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി; മ​ര​ണം 14

താ​മ​ര​ശേ​രി: ക​ട്ടി​പ്പാ​റ ക​രി​ഞ്ചോ​ല​മ​ല​യി​ൽ ഉ​രു​ൾ​പൊ​ട്ട​ലി​ൽ കാ​ണാ​താ​യ ന​ഫീ​സ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഇ​തോ​ടെ ഉ​രു​ൾ​പൊ​ട്ട​ലി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 14 ആ​യി. ഉ​രു​ൾ​പൊ​ട്ട​ലി​ൽ മ​രി​ച്ച അ​ബ്ദു റ​ഹ്മാ​ന്‍റെ ഭാ​ര്യ​യാ​ണ് ന​ഫീ​സ. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ ഉ​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ കാ​ണാ​താ​യ എ​ല്ലാ​വ​രു​ടെ​യും മൃ​ത​ദേ​ഹം ഇ​തോ​ടെ ക​ണ്ടെ​ത്തി.

ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ​സേ​ന​യും ഫ​യ​ർ​ഫോ​ഴ്സും പോ​ലീ​സും നാ​ട്ടു​കാ​രും സം​യു​ക്ത​മാ​യി ന​ട​ത്തി​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. മ​ണ്ണു​മാ​ന്തി യ​ന്ത്ര​ങ്ങ​ളും മ​റ്റു സം​വി​ധാ​ന​ങ്ങ​ളും ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു തെ​ര​ച്ചി​ൽ.

അ​ബ്ദു​റ​ഹി​മാ​ൻ (60), മു​ഹ​മ്മ​ദ് ജാ​സിം (അ​ഞ്ച്), ദി​ൽ​ന ഷെ​റി​ൻ (ഒ​മ്പ​ത്), മു​ഹ​മ്മ​ദ് ഷ​ഹ​ബാ​സ് (മൂ​ന്ന്), ഹ​സ​ൻ (65), ജ​ന്ന​ത്ത് (17), ജാ​ഫ​റി (35) റി​സ്‌​വ മറിയം (ഒന്ന്) , നു​സ്ര​ത്ത് (26), റി​ൻ​ഷ മെ​ഹ​റി​ൻ (നാ​ല്), ഷം​ന (25), നി​യ ഫാ​ത്തി​മ (മൂ​ന്ന്) ആസ്യ എന്നിവരുടെ മൃ​ത​ദേ​ഹങ്ങളാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്.

Related posts