യുഎസില്‍ 5,000 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നു ജനറല്‍ മോട്ടോഴ്‌സ്

usവാഷിംഗ്ടണ്‍: കാര്‍ നിര്‍മാതക്കളായ ജനറല്‍ മോട്ടോഴ്‌സ് വരും വര്‍ഷങ്ങളില്‍ യുഎസില്‍ 5,000 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നു അറിയിച്ചു. ഇതിനായി നൂറു കോടി യുഎസ് ഡോളര്‍ കമ്പനി ചെലവഴിക്കും. പുതിയ സാങ്കേതിക വിദ്യകള്‍ കണ്ടുപിടിക്കുന്നതിനും പുതിയ വാഹനങ്ങള്‍ നിര്‍മിക്കുന്നതിനുമാണു പണം ചെലവഴിക്കുന്നത്. കഴിഞ്ഞ വര്‍ഷം 290 കോടി യുഎസ് ഡോളറിന്റെ നിക്ഷേപമാണു കമ്പനി നടത്തിയത്.

ജനറല്‍ മോട്ടോഴ്‌സിനു പുറമെ ആമസോണ്‍, ഫോര്‍ഡ്, വാള്‍മാര്‍ട്ട് തുടങ്ങിയ കമ്പനികളും വരും വര്‍ഷങ്ങളില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് അറിയിച്ചു.

Related posts