കൊടിക്കുന്നിലിന്‍റെ സമരം വി​ക​സ​ന​ മു​ന്നേ​റ്റം ക​ണ്ട് ഉറക്കം ന​ഷ്ട​പ്പെ​ട്ടപ്പെട്ടിട്ട് ; യുഡിഎഫിന് 5വർഷം കൊണ്ട് നേടാനാ കാത്തത് എൽഡിഎഫിന് 10 മാസംകൊണ്ട് സാധിച്ചു

uzhavoor-vijayan-lമ​ങ്കൊ​ന്പ്: തോ​മ​സ് ചാ​ണ്ടി എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ട​തു​മു​ന്ന​ണി സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന വി​ക​സ​ന മു​ന്നേ​റ്റം ക​ണ്ട് വി​റ​ളി പി​ടി​ച്ച​തി​നാ​ലാ​ണ് ഉ​റ​ക്ക​മി​ളി​ച്ച് രാ​വും പ​ക​ലും എം​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യു​ഡി​എ​ഫ് റോ​ഡി​ൽ ഇ​രി​ക്കു​ന്ന​തെ​ന്ന് എ​ൻ​സി​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഉ​ഴ​വൂ​ർ വി​ജ​യ​ൻ. എം​എ​ൽ​എ​യു​ടെ ശ്ര​മ​ഫ​ല​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ മ​ന്ത്രി​മാ​രാ​യ തോ​മ​സ് ഐ​സ​ക്, ജി. ​സു​ധാ​ക​ര​ൻ, മാ​ത്യു ടി. ​തോ​മ​സ്, ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ പ്ര​ത്യേ​ക താ​ല്പ​ര്യ​ത്തോ​ടെ കു​ട്ട​നാ​ടി​ന്‍റെ വി​ക​സ​ന​ത്തി​നു നി​ര​വ​ധി പ​ദ്ധ​തി​ക​ൾ​ക്കാ​ണ് അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന് അ​ഞ്ചു​വ​ർ​ഷം കൊ​ണ്ട് ക​ഴി​യാ​ത്ത കാ​ര്യ​ങ്ങ​ൾ എ​ൽ​ഡി​എ​ഫ് കേ​വ​ലം പ​ത്തു​മാ​സം കൊ​ണ്ട് തോ​മ​സ് ചാ​ണ്ടി എം​എ​ൽ​എ​ക്ക് നേ​ടി​യെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞു. കു​ട്ട​നാ​ട് പാ​ക്കേ​ജ് ഇ​ല്ലാ​യ്മ ചെ​യ്ത​വ​ർ ത​ന്നെ രാ​പ്പ​ക​ൽ സ​മ​ര​വു​മാ​യി ഇ​റ​ങ്ങി​യി​രി​ക്കു​ന്ന​ത് വി​രോ​ധാ​ഭാ​സ​മാ​ണെ​ന്നും ഉ​ഴ​വൂ​ർ വി​ജ​യ​ൻ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ൽ ഏ​റ്റ​വും ന​ല്ല പ്ര​വ​ർ​ത്ത​ന​ത്തി​നു സ്പീ​ക്ക​റു​ടെ പ്ര​ത്യേ​ക പ​രാ​മ​ർ​ശം തോ​മ​സ് ചാ​ണ്ടി എം​എ​ൽ​എ​ക്കു നേ​ടു​വാ​ൻ ക​ഴി​ഞ്ഞു. ഇ​ത് കു​ട്ട​നാ​ടി​ന് അ​ഭി​മാ​ന​ക​ര​മാ​ണെ​ന്നും പ്ര​തീ​ക്ഷ​ക​ൾ പൂ​വ​ണി​യു​ന്ന ന​ല്ല ദി​ന​ങ്ങ​ളാ​യി​രി​ക്കും ഇ​നി വ​ര​വാ​നി​രി​ക്കു​ന്ന​തെ​ന്നും ഉ​ഴ​വൂ​ർ വി​ജ​യ​ൻ പ​റ​ഞ്ഞു. നെ​ടു​മു​ടി, കൈ​ന​ക​രി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച രാ​ഷ്ട്രീ​യ വി​ശ​ദീ​ക​ര​ണ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്ക​വെ​യാ​ണ് ഉ​ഴ​വൂ​ർ വി​ജ​യ​ൻ ഇ​ക്കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്.

Related posts