ശശികല ജയിലില്‍ മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് ; സഹ തടവുകാരിയായ സീരിയല്‍ കില്ലര്‍ ‘സയനൈഡ് മല്ലിക’യെ ജയില്‍ മാറ്റി

MALLIKAതമിഴ്‌നാടിന്റെ മുഖ്യമന്ത്രിയാകാന്‍ മോഹിച്ച ശശികലയ്ക്ക് ഒടുവില്‍ ലഭിച്ചത് കാരാഗൃഹമാണ്. എന്നാല്‍ മനസമാധാനത്തോടെ ജയിലിലെങ്കിലും കഴിയാമെന്നു വച്ചപ്പോള്‍ അവിടെയും പ്രശ്‌നം. അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ബംഗളുരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ ശശികലയുടെ സഹതടവുകാരിയാണ് പ്രശ്‌നമായത്. ആള് ചില്ലറകക്ഷിയല്ല, പേര് ‘സയനൈഡ് മല്ലിക’ യഥാര്‍ഥ പേര് കെംപമ്മയെന്നാണെങ്കിലും ഇവരുടെ കൊലപാതക രീതിയാണ് ഇവര്‍ക്ക് ഈ പേര് നല്‍കിയത്.

ഇന്ത്യയിലെ ഏക സീരിയല്‍ കില്ലറാണ് കെംപമ്മ. സമ്പന്നയായ സ്ത്രീകളെ കൊല്ലുന്നതാണ് ഇവരുടെ ഹോബി. ആറു സ്ത്രീകളെ ഇവര്‍ ഇതുവരെ കൊലപ്പെടുത്തിയിട്ടുണ്ട്. ബംഗളുരുവിലും സമീപത്തുമുള്ള ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ചശേഷം ഇവരെ സയനൈഡ് നല്‍കി കൊലപ്പെടുത്തുന്നതാണ് കെംപമ്മയുടെ രീതി. സമ്പന്നയായ ശശികലയുമായും ഇവര്‍ സൗഹൃദം സ്ഥാപിച്ചിരുന്നു. ജയിലില്‍ ശശികലയുടെ ഏക സുഹൃത്തും കെംപമ്മയായിരുന്നു. ശശികലയ്ക്കു ഭക്ഷണം കൊണ്ടുക്കൊടുത്തിരുന്നതും കെംപമ്മയായിരുന്നു.

ശശികലയെ കെംപമ്മ ലക്ഷ്യമിടുന്നെന്ന വിവരം ലഭിച്ചതോടെ ഇവരെ ഇപ്പോള്‍ ഹിന്ദാല്‍ഗയിലെ ജയിലിലേക്കു മാറ്റി. കെംപമ്മയ്ക്കു ജയില്‍ മാറാന്‍ താല്‍പര്യമുണ്ടായിരുന്നില്ല. മറ്റൊരു സെല്ലിലേക്കു മാറ്റാന്‍ എന്നു വിശ്വസിപ്പിച്ച തയാറാക്കിയ ശേഷം ബലമായി വാഹനത്തില്‍ കയറ്റി ഹിന്ദല്‍ഗ ജയിലിലേക്കു മാറ്റുകയായിരുന്നു.

Related posts