ആരുടെയോ രക്തത്തിനായി..! കീച്ചേരിയിൽ നിന്നും വീണ്ടും വാളുകൾ കണ്ടെത്തി; വാളെത്തിയത് തമിഴ്നാട്ടിൽ നിന്ന്; പരസ്പരം പഴിചാരി രാഷ്ട്രീയപാർട്ടികൾ

vadivalകീ​ച്ചേ​രി: കീ​ച്ചേ​രി​യി​ൽ നി​ന്നും വീ​ണ്ടും വാ​ളു​ക​ൾ പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. വ​ള​പ​ട്ട​ണം സി​ഐ കൃ​ഷ്ണ​ൻ മാ​വ​ള്ളി, എ​സ്ഐ ശ്രീ​ജി​ത്ത് കൊ​ടേ​രി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്  അ​ന്വേ​ഷ​ണം.ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ദേ​ശീ​യ​പാ​ത​യി​ൽ കീ​ച്ചേ​രി​വ​ള​വി​ൽ ഓ​വു​ചാ​ലി​ൽ നി​ന്നും ഒ​ൻ​പ​ത് വാ​ളു​ക​ളാ​ണ് ക​ണ്ടെ​ടു​ത്ത​ത്.

തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി​ക​ൾ കാ​ട് വെ​ട്ടി തെ​ളി​ക്ക​വെ പേ​പ്പ​റി​ൽ പൊ​തി​ഞ്ഞ നി​ല​യി​ലാ​ണ് വാ​ളു​ക​ൾ ക​ണ്ട​ത്. വ​ള​പ​ട്ട​ണം എ​സ്ഐ ശ്രീ​ജി​ത്ത് കൊ​ടേ​രി​യും സം​ഘ​വും സ്ഥ​ല​ത്ത് എ​ത്തി വാ​ളു​ക​ൾ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. നേ​ര​ത്തെ ക​ണ്ടെ​ടു​ത്ത അ​തേ വാ​ളു​ക​ളു​മാ​യി ഇ​തി​ന് സാ​മ്യം ഉ​ണ്ടെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

സം​ഭ​വ​ത്തി​ൽ ഇ​ന്ന​ലെ രാ​ത്രി കീ​ച്ച​രി, അ​രോ​ളി, പാ​പ്പി​നി​ശേ​രി ഭാ​ഗ​ങ്ങ​ളി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി. ആ​റു​മാ​സം മു​ൻ​പ് പ​ത്തി​ല​ധി​കം വാ​ളു​ക​ൾ ഈ ​മേ​ഖ​ല​യി​ൽ നി​ന്നും ക​ണ്ടെ​ടു​ത്തി​രു​ന്നു. പി​ന്നീ​ട് ച​ക്ക​ര​ക്ക​ൽ, മ​യ്യി​ൽ പോ​ലീ​സ് പ​രി​ധി​യി​ൽ നി​ന്നും പ​ത്തു വീ​തം വാ​ളു​ക​ൾ ക​ണ്ടെ​ടു​ത്തു.

ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും എ​ത്തി​ച്ച വാ​ളു​ക​ളാ​ണ് ഇ​തെ​ല്ലാം എ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ പോ​ലീ​സ് തി​രി​ച്ച​റി​യാ​ൻ ക​ഴി​ഞ്ഞു. തു​ട​ർ​ന്ന് അ​ന്വേ​ഷ​ണം പോ​ലീ​സ് പാ​തി വ​ഴി​യി​ൽ നി​ർ​ത്തി.​വാ​ളു​ക​ൾ പി​ടി​കൂ​ടി​യ​ത് സം​ബ​ന്ധി​ച്ച് അ​ന്ന് രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ൾ പ​ര​സ്പ​രം പ​ഴി​ചാ​രി ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു.

Related posts