ചെ​ങ്ങ​ന്നൂ​രി​ൽ മാ​ണി യുഡിഎ​ഫി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചാ​ലും  ചെങ്ങന്നൂരിൽ എൽഡിഎഫ് ജയിക്കും;  വൈക്കം വിശ്വൻ

എം.ജെ ശ്രീജിത്ത്
തി​രു​വ​ന​ന്ത​പു​രം: കെ.​എം മാ​ണി യു.​ഡി.​എ​ഫി​ലേ​യ്ക്ക് മ​ട​ങ്ങി​പ്പോ​കു​മെ​ന്ന് ക​രു​തു​ന്നി​ല്ലെ​ന്ന് എ​ൽ.​ഡി.​എ​ഫ് ക​ണ്‍​വീ​ന​ർ വൈ​ക്കം വി​ശ്വ​ൻ. അ​ഥ​വാ മാ​ണി പോ​യാ​ൽ എ​ൽ.​ഡി.​എ​ഫി​ന്‍റെ തു​ട​ർ സ​മീ​പ​ന​വും അ​തി​നു ശേ​ഷം വ്യ​ക്ത​മാ​ക്കും. യു.​ഡി.​എ​ഫി​ൽ നി​ൽ​ക്കാ​ൻ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ​ല്ലോ അ​ദ്ദേ​ഹ​വും കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​യു.​ഡി.​എ​ഫ് വി​ട്ടു പു​റ​ത്തു വ​ന്ന​ത്. ആ ​സാ​ഹ​ച​ര്യം മാ​റി​യെ​ന്ന് ക​രു​തു​ന്നി​ല്ലെ​ന്നും വൈ​ക്കം വി​ശ്വ​ൻ രാ​ഷ്ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.

ചെ​ങ്ങ​ന്നൂ​രി​ൽ മാ​ണി യു.​ഡി.​എ​ഫി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചാ​ലും അ​ത് എ​ൽ.​ഡി.​എ​ഫി​ന് ക്ഷീ​ണം ചെ​യ്യി​ല്ല. അ​വി​ടെ എ​ൽ.​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സ​ജി ചെ​റി​യാ​ൻ വി​ജ​യി​ക്കാ​നു​ള്ള എ​ല്ലാ സാ​ഹ​ച​ര്യ​വും നി​ല​വി​ലു​ണ്ട്. അ​തു കൊ​ണ്ട് ഏ​തെ​ങ്കി​ലും പാ​ർ​ട്ടി​യു​ടെ നി​ല​പാ​ടാ​യി​രി​ക്കി​ല്ല തെ​ര​ഞ്ഞെ​ടു​പ്പി​നെ സ്വാ​ധീ​നി​ക്കു​ക.

ആ​ർ.​എ​സ്.​എ​സ് ഒ​ഴി​ച്ച് ആ​രു​ടേ​യും വോ​ട്ട് എ​ൽ.​ഡി.​എ​ഫ് സ്വീ​ക​രി​ക്കും. ആ ​നി​ല​പാ​ടി​ൽ മാ​ത്രം മാ​റ്റ​മി​ല്ല. കേ​ര​ള കോ​ണ്‍​ഗ്ര​സ് പ​ര​സ്യ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​ല്ലെ​ങ്കി​ലും അ​തി​ന്‍റെ പ്ര​വ​ർ​ത്ത​ക​രി​ൽ പ​ല​രും ഇ​പ്പോ​ഴും ഞ​ങ്ങ​ളോ​ട് സ​ഹ​ക​രി​ക്കു​ന്നു​ണ്ട്. ഏ​തെ​ങ്കി​ലും നി​ല​പാ​ട് മാ​റ്റം കൊ​ണ്ട് അ​തു മാ​റു​മെ​ന്ന് ക​രു​തു​ന്നി​ല്ല.

മു​ഖ്യ​മ​ന്ത്രി​യും പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യും അ​ട​ക്ക​മു​ള്ള എ​ൽ.​ഡി.​എ​ഫ് നേ​താ​ക്ക​ൾ ചെ​ങ്ങ​ന്നൂ​രി​ൽ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലെ​ത്തും. ജ​ന​ക്ഷേ​മ പ​ദ്ധ​തി​ക​ളു​മാ​യി മു​ന്നേ​റു​ന്ന സ​ർ​ക്കാ​രി​ന് മു​ന്നി​ൽ ഇ​തു​വ​രെ വെ​ല്ലു​വി​ളി ഉ​യ​ർ​ത്താ​ൻ മ​റ്റു ക​ക്ഷി​ക​ൾ​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ല. അ​തി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​ണ് മാ​ണി​യെ അ​നു​ന​യി​പ്പി​ക്കാ​ൻ യു.​ഡി.​എ​ഫ് നേ​താ​ക്ക​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​സ​തി​യി​ൽ ക​യ​റി ഇ​റ​ങ്ങു​ന്ന​തെ​ന്നും വൈ​ക്കം വി​ശ്വ​ൻ പ​റ​ഞ്ഞു.

Related posts