നാളേക്കൊരു കരുതൽ..! മറൈൻ എൻഫോഴ്സ്മെന്‍റ് പിടിച്ചെടുത്ത വളമത്സ്യം കടലിൽ നിക്ഷേപിച്ചു; ബോട്ട് ഉടമയ്ക്കെ തിരെ 5 ലക്ഷം രൂപയുടെ പിഴ ചുമത്തി

fishചവറ: കഴിഞ്ഞ ദിവസം മറൈൻ എൻഫോഴ്സ്മെന്‍റ് പിടിച്ചെടുത്ത വളമത്സ്യം (ചെറിയ മത്സ്യം) കളക്ടർമാരുടെ സാന്നി ധ്യത്തിൽ കടലിൽ നിക്ഷേപിച്ചു. കളക്ടർ ടി.മിത്ര, അസിസ്റ്റന്റ് കളക്ടർ ചിത്ര എന്നിവരുടെ സാന്നിധ്യത്തിൽ ഇന്നലെ രാത്രി 7.30 ഓടെയാണ് മറൈൻ എൻഫോഴ്സ്മെന്‍റ് ഡയറക്ടർ കെ. സുഹൈർ മറൈൻ എൻഫോഴ്സ്മെന്റ് പോലീസ് എന്നിവർ മത്സ്യം ഉൾക്കടലിൽ നിക്ഷേപിച്ചത്.

വളമത്സ്യം പിടിക്കാൻ ഉപയോഗിച്ച ബോട്ടിന് പിഴയായി അഞ്ച് ലക്ഷം രൂപ ചുമത്തി.എന്നാൽ ഇത് അടയ്ക്കാൻ ബോട്ട് ഉടമസ്‌ഥൻ തയ്യാറാകാത്തതിനെ തുടർന്ന് ബോട്ടിന്‍റെ ലൈസൻസ് റദ്ദ് ചെയ്യുന്ന നടപടികളിലേക്ക് പോകുമെന്ന് അധികൃതർ അറിയിച്ചു. വ്യാഴാഴ്ച പുലർച്ചെയായിരുന്നു മറൈൻ എൻഫോഴ്സ്മെന്റിന്‍റെ പരിശോധനയിൽ ബോട്ട് പിടച്ചെടുത്തത്.

ഏകദേശം ഏഴ് ലക്ഷം രൂപയുടെ ചെറുമത്സ്യങ്ങളെയാണ് നിയമം മറികടന്ന് പിടിച്ചത്. കടലിന്റെ ജൈവ സമ്പത്തിനെ ഇല്ലാതാക്കുന്ന ഇത്തരം നടപടികക്കെതിരെ വരും ദിവസങ്ങളിൽ ശക്‌തമായ നടപടിയെടുക്കുമെന്ന് അധികൃതർ അറിയിച്ചു.

പണ്ട്കാലങ്ങളിൽ മത്സ്യബന്ധനത്തിന് പോകുന്നവർ ലാഭത്തിന് വേണ്ടി കടൽ സമ്പത്ത് കൊള്ളയടി ക്കില്ലന്നും കൂടുതൽ ലാഭം ഉണ്ടാക്കാനാണ് ഇത്തരത്തിൽ നിയമം മറികടക്കുന്നതെന്നുമാണ് അധികൃതർ പറയുന്നത്. വളമത്സ്യത്തെ പിടിച്ചാൽ വരും കാലങ്ങളിൽ മത്സ്യം കിട്ടാതാക്കുന്ന ഒരവസ്‌ഥക്ക് ഇത് വഴിവക്കുമെന്ന് പഴമക്കരായ മത്സ്യ തൊഴിലാളികൾ പറയുന്നു

Related posts