ബാബുരാജിനെ പ്രണയിക്കുന്നത് കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞുതന്നെ! വാണി വിശ്വനാഥ് തുറന്നുപറയുന്നു

Vani Viswanath getting ready to come backവില്ലന്‍ വേഷങ്ങളിലൂടെയെത്തി കോമഡി റോളുകളിലൂടെ മലയാളിയുടെ മനസില്‍ സ്ഥാനം കണ്ടെത്തിയ അഭിനേതാവാണ് ബാബുരാജ്. ഇടികൊള്ളാന്‍ മാത്രം വിധിക്കപ്പെട്ടിരുന്ന കാലത്ത് ആ വില്ലനെ പ്രേമിച്ച ഒരു നായിക ഇപ്പോള്‍ ബാബുരാജിന്റെ ജീവിതസഖിയാണ്, വാണി വിശ്വനാഥ്. തങ്ങളുടെ പ്രണയകാലത്തെ രഹസ്യങ്ങള്‍ തുറന്നുപറയുകയാണ് വാണി ഇപ്പോള്‍. ഒരു മാസികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് പ്രണയകാലത്തെക്കുറിച്ച് പഴയ ആക്ഷന്‍റാണി മനസുതുറന്നത്.

കൊലക്കേസില്‍ ബാബുരാജ് ജയിലില്‍ കിടന്നിട്ടുണ്ടെന്ന് അറിയാമായിരുന്നുവെന്ന് വാണി പറയുന്നു. ലോ കോളജില്‍ പഠിക്കുമ്പോഴാണ് ബാബുരാജ് കേസില്‍പ്പെടുന്നത്. അദ്ദേഹത്തിന്റെ കൂട്ടുകാര്‍ ഒരു കൊലക്കേസില്‍പ്പെട്ടു. ബാബുവും അക്കൂടെ ഉണ്ടാകുമെന്ന ഊഹത്തില്‍ പോലീസ് അദ്ദേഹത്തെ പ്രതിയാക്കുകയായിരുന്നു. എല്‍എല്‍ബിക്ക് നല്ല മാര്‍ക്ക് വാങ്ങി ജയിച്ചത് ബാബുവേട്ടന് തുണയായെന്നും വാണി പറയുന്നു.

ഒരു പന്തായത്തിലൂടെയാണ് ഞങ്ങള്‍ തമ്മിലുള്ള ബന്ധം വളര്‍ന്നത്. ഒരു സിനിമയുടെ ഷൂട്ടിംഗിനിടെ ഞാനൊരു പാട്ടിന്റെ ചരണം ചൊല്ലി. അതിന്റെ പല്ലവി പറയാമോയെന്ന് ബാബുവേട്ടനോട് ചോദിച്ചു. പുള്ളിക്ക് അറിയില്ലെന്ന് കരുതിയാണ് ചോദിച്ചതെങ്കിലും ഉത്തരം അനായാസം പറഞ്ഞു. പിന്നീട് സൗഹൃദം പ്രേമത്തിലേക്ക് വഴിമാറാന്‍ അധികം വൈകിയില്ല. സിനിമയിലേക്ക് ഉടന്‍ തിരിച്ചെത്തുമെന്നും വാണി പറയുന്നു.

Related posts