രക്തബന്ധങ്ങൾക്ക് എന്തുവില..! രക്ത ബന്ധങ്ങൾ മറന്ന് കുടുംബ സ്വത്തിനു വേണ്ടിയുള്ള തകർക്കങ്ങളും കേസുകളും വർധിച്ചുവരുന്നതായി വനിതാ കമ്മീഷൻ

vanithacommissionതൃ​ശൂ​ർ: ര​ക്ത​ബ​ന്ധുക്ക​ൾ ത​മ്മി​ലു​ള്ള കു​ടും​ബ-​സ്വ​ത്ത് ത​ർ​ക്ക​ങ്ങ​ളും കേ​സു​ക​ളും വ​ർ​ധി​ക്കു​ന്ന​താ​യി വ​നി​താ ക​മ്മീഷ​ൻ. വി​ട്ടു​കൊ​ടു​ക്കാ​ൻ മ​ന​സി​ല്ലാ​തെ ഇ​വ​ർ കേ​സു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്പോ​ൾ ത​ർ​ക്കപ​രി​ഹാ​രം അ​കു​ന്നു​പോ​കു​ക​യാ​ണെ​ന്ന് അം​ഗ​ങ്ങ​ൾ പ​റ​യു​ന്നു.  ക​മ്മീ​ഷ​ൻ ഇ​ന്ന​ലെ പ​രി​ഗ​ണി​ച്ച 90 പ​രാ​തി​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും ബ​ന്ധു​ക്ക​ൾ ത​മ്മി​ലു​ള്ള സ്വ​ത്തുത​ർ​ക്ക​മാ​യി​രു​ന്നു. സ​ഹോ​ദ​ര​ൻ സ​ഹോ​ദ​രി​യെ വീ​ട്ടി​ൽ​നി​ന്നും ഇ​റ​ക്കി​വി​ട്ട​തും സ്വ​ത്ത് ഭാ​ഗം ചെ​യ്ത​തി​ലെ പോ​രാ​യ്മ​ക​ളും സം​ബ​ന്ധി​ച്ച പ​രാ​തി​ക​ൾ നി​ര​വ​ധി​യാ​ണ്.

അം​ഗ​ങ്ങ​ളു​ടെ മു​ന്നി​ലി​രു​ന്ന് ഒ​രു വ​യോ​ധി​ക നി​സ​ഹാ​യ​യാ​യി ക​ര​ഞ്ഞ​പ്പോ​ൾ ക​മ്മീഷ​ൻ അം​ഗ​ങ്ങ​ൾ പോ​ലും നി​സ​ഹാ​യ​രാ​യി. എ​തി​ർ​ക​ക്ഷി​യെ​ക്കു​റി​ച്ച് തി​ര​ക്കി​യ​പ്പോ​ഴാ​ണ് ഇ​ത് അ​വ​രു​ടെ സ്വ​ന്തം സ​ഹോ​ദ​ര​നാ​ണെ​ന്ന് മ​ന​സി​ലാ​കു​ന്ന​ത്. നേ​ര​ത്തേ ബ​ന്ധു​ക്ക​ളോ കു​ടും​ബ സു​ഹൃ​ത്തു​ക്ക​ളോ ഇ​ട​പെ​ട്ട് തീ​ർ​ത്തിരുന്ന ഇ​ത്ത​രം കു​ടും​ബ​പ്ര​ശ്ന​ങ്ങ​ൾ ഇ​പ്പോ​ൾ ക​മ്മീ​ഷ​ന്‍റെ മു​ന്പി​ൽ കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്.

45 പ​രാ​തി​ക​ൾ തീ​ർ​പ്പാ​ക്കി. ക​മ്മീഷ​ൻ അം​ഗം അ​ഡ്വ.​ഷി​ജി ശി​വ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ദാ​ല​ത്തി​ൽ 90 പ​രാ​തി​ക​ളാ​ണ് പ​രി​ഗ​ണി​ച്ച​ത്. കു​ടും​ബ​സ്വ​ത്തുത​ർ​ക്കം സം​ബ​ന്ധി​ച്ച പ​രാ​തി​ക​ളാ​യി​രു​ന്നു ഇ​വ​യി​ൽ ഏ​റെ​യും. 21 കേ​സു​ക​ൾ പോ​ലീ​സ് റി​പ്പോ​ർ​ട്ടി​നാ​യി അ​യ​ച്ച​താ​യി ക​മ്മീ​ഷ​ൻ പ​റ​ഞ്ഞു. മൂ​ന്നു​കേ​സു​ക​ൾ മു​ഴു​വ​നം​ഗ ക​മ്മീഷ​ന്‍റെ പ​രി​ഗ​ണ​ന​യ്ക്ക് വി​ട്ടു. 21 കേ​സു​ക​ൾ അ​ടു​ത്ത അ​ദാ​ല​ത്തി​ലേ​ക്ക് മാ​റ്റി​വച്ചു.

സ​ർ​വി​സ് സം​ബ​ന്ധി​ച്ചു​വ​ന്ന പ​രാ​തി​യാ​ണ് മു​ഴു​വ​ൻ അം​ഗ ക​മ്മീ​ഷ​ന്‍റെ സി​റ്റിം​ഗി​ലേ​ക്ക് മാ​റ്റി​വ​ച്ച​ത്. സ്കൂ​ൾ അ​ധ്യാ​പ​ക​ർ മാനേജ്മെ​ന്‍റി​നെ​തി​രേ ന​ൽ​കി​യ പ​രാ​തി​ക​ളാ​ണി​ത്. ര​ണ്ട് പു​തി​യ പ​രാ​തി​ക​ളും അ​ദാ​ല​ത്തി​ൽ ക​മ്മീ​ഷ​ന് ല​ഭി​ച്ചു. അ​ഭി​ഭാ​ഷ​ക​രാ​യ എ​ൽ​ദോ പൂ​ക്കു​ന്നേ​ൽ, ലൗ​ലി ലി​സ് പോ​ൾ​സ​ണ്‍, ജൂ​ബി സ​ന്തോ​ഷ്, വ​നി​താ കൗ​ണ്‍​സി​ല​ർ മാ​ല ര​മ​ണ​ൻ, വ​നി​താ സിപിഒ പ​ത്മി​നി എ​ന്നി​വ​രാ​ണ് അ​ദാ​ല​ത്തി​നു നേ​തൃ​ത്വം ന​ൽ​കി​യ​ത്.

Related posts