വരലക്ഷ്മി വീണ്ടും വരുന്നു

varalakshmi0804

ശര​ത്കു​മാ​റി​ന്‍റെ മ​ക​ളും ക​സ​ബ നാ​യി​ക​യു​മാ​യ വ​ര​ല​ക്ഷ്മി ശ​ര​ത് കു​മാ​ർ വീ​ണ്ടും മ​മ്മൂ​ട്ടി​യോ​ടൊ​പ്പം പു​തി​യ മ​ല​യാ​ള ചി​ത്ര​ത്തി​ൽ. അ​ജ​യ് വാ​സു​ദേ​വ് – ഉ​ദ​യ് കൃ​ഷ്ണ ടീം ​ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​ലാ​ണ് വ​ര​ല​ക്ഷ്മി വീ​ണ്ടും മ​മ്മൂ​ട്ടി​യു​ടെ കൂ​ടെ അ​ഭി​ന​യി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​യി വ​രു​ന്ന​ത് റാ​യ് ല​ക്ഷ്മി ആ​ണെ​ന്ന സം​സാ​രം ആ​ദ്യം ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ പി​ന്നീ​ട് വെ​ളി​പ്പെ​ടു​ത്താ​ത്ത ചി​ല കാ​ര​ണ​ങ്ങ​ളാ​ൽ റാ​യ് ല​ക്ഷ്മി​യെ മാ​റ്റി വ​ര​ല​ക്ഷ്മി​യെ നാ​യി​ക​യാ​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

വ​ര​ല​ക്ഷ്മി മ​ല​യാ​ള ച​ല​ച്ചി​ത്ര രം​ഗ​ത്തേ​ക്ക് വ​ന്ന​ത് നി​ധി​ൻ ര​ണ്‍​ജി പ​ണി​ക്ക​ർ സം​വി​ധാ​നം ചെ​യ്ത ക​സ​ബ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ്. ക​സ​ബ​യി​ൽ മി​ന്നു​ന്ന പ്ര​ക​ട​നം കാ​ഴ്ചവ​ച്ച വ​ര​ല​ക്ഷ്മി​യെ പ്രേ​ക്ഷ​ക​ർ ര​ണ്ടു കൈ​യും നീ​ട്ടി സ്വീ​ക​രി​ച്ചി​രു​ന്നു. ചി​ത്ര​ത്തി​ൽ മ​ഹി​മ ന​ന്പ്യാ​ർ മ​റ്റൊ​രു നാ​യി​ക ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. ഉ​ണ്ണി മു​കു​ന്ദ​ന്‍റെ നാ​യി​ക​യാ​യി​ട്ടാ​ണ് മ​ഹി​മ വ​രു​ന്ന​ത്. ചി​ത്ര​ത്തി​ൽ മ​മ്മൂ​ട്ടി വ​ള​രെ ക​ർ​ക്ക​ശ​ക്കാ​ര​നാ​യ പ​രു​ക്ക​ൻ കോ​ള​ജ് പ്രഫസ​റു​ടെ റോ​ൾ ആ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

വി​ദ്യാ​ർ​ഥി​ക​ളോ​ട് യാ​തൊ​രു വി​ധ​ത്തി​ലും സൗ​ഹൃ​ദ​മോ, വി​ട്ടു​വീ​ഴ്ച്ച​യോ ഇ​ല്ലാ​ത്ത പ്ര​ഫ​സ​റാ​ണ് മ​മ്മൂ​ട്ടി ഇ​തി​ൽ. കോ​ള​ജ് കാ​ന്പ​സി​ൽ ന​ട​ക്കു​ന്ന കൊ​ല​പാ​ത​ക​വും അ​തി​ന്‍റെ നി​ഗൂ​ഢ​ത​യു​മാ​ണ് ചി​ത്ര​ത്തി​ന്‍റെ ഇ​തി​വൃ​ത്തം.മു​കേ​ഷ്, സ​ലിം കു​മാ​ർ, ക​ലാ​ഭ​വ​ൻ ഷാ​ജോ​ണ്‍, കൈ​ലാ​ഷ്, മ​ക്ബൂ​ൽ സ​ൽ​മാ​ൻ, ജോ​ണ്ട, അ​ർ​ജു​ൻ, ന​ന്ദ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ അ​ഭി​ന​യി​ക്കു​ന്ന ചി​ത്രം പു​ലി​മു​രു​ക​ൻ നി​ർ​മ്മാ​താ​വ് ടോ​മി​ച്ച​ൻ മു​ള​കുപാ​ടം ഉ​ദ​യ​കൃ​ഷ്ണ​യോ​ടൊ​പ്പ​മു​ള്ള ര​ണ്ടാ​മ​ത്തെ സം​രം​ഭ​മാ​ണ്. ചി​ത്ര​ത്തി​ന് ഇ​നി​യും പേ​രി​ട്ടി​ട്ടി​ല്ല.

Related posts