50 കിലോ തൂക്കം! ഭീമന്‍ പെരുമ്പാമ്പ് മരത്തിനു മുകളില്‍; അയല്‍വാസിയായ വീട്ടമ്മ പേടിച്ചു നിലവിളിച്ചു; ഒടുവില്‍ വാവ സുരേഷ് പിടികൂടി

vava

ചെങ്ങന്നൂർ: മരത്തിൽ ചുറ്റിക്കിടന്ന 50 കിലോ തൂക്കമുളള പെരുമ്പാമ്പിനെ പാവ സുരേഷ് പിടികൂടി. പുലിയൂർ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽ കോരാരിതറയിൽ രാമകൃഷ്ണൻ നായരുടെ പുരയിടത്തിലെ കുറ്റിക്കാടിനോട് ചേർന്നുളള ഭാഗത്താണ് ഇന്നലെ ഉച്ചക്ക് 2മണിക്ക് പെരുംപാമ്പിനെ കണ്ടെത്തിയത്. അയൽവാസിയായ വീട്ടമ്മയാണ് പാമ്പിനെ ആദ്യം കണ്ടത്. പേടിച്ചരണ്ട ഇവർ ബഹളം വെച്ചതിനെ തുടർന്ന് സമീപവാസികളും നാട്ടുകാരും ഇവിടെ തടിച്ചുകൂടി.

സംഭവമറിഞ്ഞ് ജനപ്രതിനിധികളും സ്‌ഥലത്തെത്തി . മരത്തിനു മുകളിൽ കിടന്ന പാമ്പിനെ പിടികൂടാൻ ഉടൻതന്നെ ഇവർ പാമ്പുപിടുത്ത വിദഗ്ധൻ വാവാ സുരേഷിനെ വിവരം അറിയിച്ചു. 4.45ന് സ്‌ഥലത്തെത്തിയ വാവസുരേഷ് മരത്തിൽ പിണഞ്ഞു കിടന്ന പെരുമ്പാമ്പിനെ നാട്ടുകാരായ ഹരികുമാർ പുളിയക്കാട്ടിൽ സനിൽ പി. ഗോപാൽ, ബാലൻ കെ, ശ്രീനിവാസ് എന്നിവരുടെ സഹായത്തോടെ കുടുക്കിട്ട് താഴെയിറക്കി. തുടർന്ന് ചാക്കിലാക്കി ഫോറസ്റ്റ് അധികൃതർക്കു കൈമാറുന്നതിനായി കൊണ്ടുപോയി. പിടിയിലായ പെരുമ്പാമ്പിന് എട്ടടിയിലധികം നീളമുണ്ട്. ഈ പ്രദേശത്ത് ആദ്യമായാണ് പെരുംപാമ്പിനെ കണ്ടെത്തുന്നത്

Related posts