വിലക്കയറ്റം കുതിച്ചു; വ്യവസായം വളർന്നു

ന്യൂ​ഡ​ൽ​ഹി: ചി​ല്ല​റവി​ല​പ്ര​കാ​ര​മു​ള്ള പ​ണ​പ്പെ​രു​പ്പം ഇ​ര​ട്ടി​യി​ലേ​റെ​യാ​യി. വ്യ​വ​സാ​യവ​ള​ർ​ച്ച സൂ​ചി​ക​യി​ൽ ന​ല്ല ഉ​യ​ർ​ച്ച ഉ​ണ്ടെ​ങ്കി​ലും ത​ലേ​മാ​സ​ത്തെ അ​പേ​ക്ഷി​ച്ചു നേ​ട്ടം കു​റ​വാ​യി.ചി​ല്ല​റ​വി​ല ആ​ധാ​ര​മാ​യു​ള്ള പ​ണ​പ്പെ​രു​പ്പനി​ര​ക്ക് (സി​പി​ഐ) മേ​യി​ൽ 4.87 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം മേ​യി​ൽ 2.18 ശ​ത​മാ​ന​മാ​യി​രു​ന്നി​ട​ത്തു​നി​ന്നാ​ണ് ഈ ​ഇ​ര​ട്ടി​പ്പ്. എ​ന്നാ​ൽ ത​ലേ​മാ​സ​മാ​യ ഏ​പ്രി​ലി​ലെ 4.58 ശ​ത​മാ​ന​ത്തെ അ​പേ​ക്ഷി​ച്ച് വ​ർ​ധ​ന ചെ​റു​താ​ണ്. മേ​യ് മാ​സ​ത്തി​ലെ ഭ​ക്ഷ്യ​വി​ല​ക്ക​യ​റ്റം 3.1 ശ​ത​മാ​ന​ത്തി​ലേ​ക്കു​യ​ർ​ന്നു.

ഇ​ന്ധ​നം, വെ​ളി​ച്ചം എ​ന്നി​വ​യു​ടെ വി​ല​ക്ക​യ​റ്റം 5.80 ശ​ത​മാ​ന​മാ​യി. പാ​ർ​പ്പി​ട​മേ​ഖ​ല​യി​ൽ 8.40 ശ​ത​മാ​ന​മാ​ണു ക​യ​റ്റം. ആ​രോ​ഗ്യം 5.84 ശ​ത​മാ​നം, ഗ​താ​ഗ​തം 5.31 ശ​ത​മാ​നം, വി​ദ്യാ​ഭ്യാ​സം 5.42 ശ​ത​മാ​നം എ​ന്നി​ങ്ങ​നെ കൂ​ടി.

ഏ​പ്രി​ലി​ലെ വ്യ​വ​സാ​യ ഉ​ത്പാ​ദ​ന​സൂ​ചി​ക (ഐ​ഐ​പി) അ​നു​സ​രി​ച്ചു​ള്ള വ്യ​വ​സാ​യവ​ള​ർ​ച്ച 4.9 ശ​ത​മാ​ന​മാ​ണ്. ത​ലേ​വ​ർ​ഷം ഇ​തേ ​മാ​സം 3.2 ശ​ത​മാ​ന​മാ​യി​രു​ന്നു. എ​ന്നാ​ൽ മാ​ർ​ച്ചി​ലെ വ​ള​ർ​ച്ച 4.6 ശ​ത​മാ​ന​മാ​യി​രു​ന്നു. ഖ​ന​നം 5.1 ശ​ത​മാ​നം, ഫാ​ക്ട​റി ഉ​ത്പാ​ദ​നം 5.2 ശ​ത​മാ​നം, വൈ​ദ്യു​തി 2.1 ശ​ത​മാ​നം എ​ന്ന തോ​തി​ൽ വ​ള​ർ​ന്നു. മാ​ർ​ച്ചി​ൽ വൈ​ദ്യു​തി ഉ​ത്പാ​ദ​നം 5.9 ശ​ത​മാ​നം വ​ള​ർ​ന്ന​താ​യി​രു​ന്നു.

പ​ഞ്ച​സാ​ര ഉ​ത്പാ​ദ​നം 157 ശ​ത​മാ​ന​വും വാ​ണി​ജ്യ​വാ​ഹ​ന ഉ​ത്പാ​ദ​നം 94 ശ​ത​മാ​ന​വും ക​ൺ​സ്‌​ട്ര​ക്‌​ഷ​ൻ ഉ​പ​ക​ര​ണ നി​ർ​മാ​ണം 110 ശ​ത​മാ​ന​വും പോ​ളി​മ​ർ ഉ​ത്പാ​ദ​നം 26 ശ​ത​മാ​ന​വും വ​ർ​ധി​ച്ചു. സ്വ​ർ​ണാ​ഭ​ര​ണ നി​ർ​മാ​ണ​ത്തി​ൽ 75 ശ​ത​മാ​നം കു​റ​വു​ണ്ടാ​യി. ടെ​ലി​ഫോ​ൺ, മൊ​ബൈ​ൽ എ​ന്നി​വ​യി​ൽ 38.4 ശ​ത​മാ​ന​വും പ​ത്ര​ക്ക​ട​ലാ​സ് ഒ​ഴി​ച്ചു​ള്ള ക​ട​ലാ​സ് നി​ർ​മാ​ണം 37.8 ശ​ത​മാ​ന​വും പ്ലാ​സ്റ്റി​ക് ചാ​ക്ക് നി​ർ​മാ​ണം 37.6 ശ​ത​മാ​ന​വും റെ​ഡി​മെ​യ്ഡ് വ​സ്ത്ര​ങ്ങ​ളു​ടെ നി​ർ​മാ​ണം 20.6 ശ​ത​മാ​ന​വും കു​റ​ഞ്ഞു.

Related posts