വ​യ​ൽ​ക്കി​ളി​ ബ​ഹു​ജ​ന മാ​ർ​ച്ചി​ൽ രാ​ഷ്‌​ട്രീ​യ​പാ​ർ​ട്ടി​ക​ൾ പു​റ​ത്ത്; കളക്ടറുടെ വസതിക്കുമുന്നിലെ കഞ്ഞിവയ്പ്പു സമരം ന​ക്‌​സ​ല്‍ നേ​താ​വ് അ​മ്പ​ല​ത്ത​റ കുഞ്ഞിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്യും

ത​ളി​പ്പ​റ​മ്പ്: വ​യ​ല്‍​ക്കി​ളി​ക​ളും ഐ​ക്യ​ദാ​ര്‍​ഢ്യ​സ​മി​തി​യും ചേ​ര്‍​ന്ന് നാ​ളെ ക​ണ്ണൂ​രി​ലേ​ക്ക് ന​ട​ത്തു​ന്ന ബ​ഹു​ജ​ന​മാ​ര്‍​ച്ചി​ല്‍​നി​ന്നും രാ​ഷ്‌​ട്രീ​യ​പാ​ര്‍​ട്ടി​ക​ളെ ഒ​ഴി​വാ​ക്കി. ബി​ജെ​പി ഒ​ഴി​കെ എ​ല്ലാ രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി​ക​ളെ​യും ഒ​ഴി​ച്ചു​നി​ര്‍​ത്തി ഐ​ക്യ​ദാ​ര്‍​ഢ്യ​സ​മി​തി വ​യ​ല്‍​ക്കി​ളി​ക​ള്‍​ക്കു​മേ​ല്‍ ആ​ധി​പ​ത്യം ഉ​റ​പ്പി​ക്കു​ക​യാ​ണ്.

മു​മ്പ് ന​ട​ന്ന പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളി​ലെ​ല്ലാം ത​ന്നെ സി​പി​എം ഒ​ഴി​കെ​യു​ള്ള രാ​ഷ്ട്രീ​യ​ക​ക്ഷി​ക​ളു​ടെ സ​ജീ​വ സാ​ന്നി​ധ്യം പ്ര​ക​ട​മാ​യി​രു​ന്നു. എ​ന്നാ​ല്‍ നാ​ള​ത്തെ ബ​ഹു​ജ​ന​മാ​ര്‍​ച്ചി​ല്‍ ഇ​വ​രെ​യൊ​ക്കെ ഒ​ഴി​വാ​ക്കി ഐ​ക്യ​ദാ​ര്‍​ഢ്യ സ​മി​തി ഭാ​വി​പോ​രാ​ട്ട​ങ്ങ​ളു​ടെ ചു​ക്കാ​ന്‍ പി​ടി​ച്ചെ​ടു​ക്കു​ക​യാ​ണ്.

ഇ​തി​ല്‍ വ​യ​ല്‍​ക്കി​ളി​ക​ള്‍​ക്കി​ട​യി​ല്‍ അ​ഭി​പ്രാ​യ​വ്യ​ത്യാ​സം പ്ര​ക​ട​മാ​ണെ​ങ്കി​ലും ഐ​ക്യ​ദാ​ര്‍​ഢ്യ​സ​മി​തി​യു​ടെ ക​ടും​പി​ടു​ത്ത​ത്തി​ന് മു​ന്നി​ല്‍ വ​ഴ​ങ്ങു​ക​യാ​യി​രു​ന്നു. നാ​ഷ​ണ​ല്‍ ഹൈ​വേ ആ​ക്‌​ഷ​ൻ കൗ​ണ്‍​സി​ല്‍ സം​സ്ഥാ​ന വൈ​സ് ചെ​യ​ര്‍​മാ​ന്‍ ഹാ​ഷിം ചേ​ന്ദ​മ്പ​ള്ളി​യാ​ണ് രാ​വി​ലെ ഒ​ന്‍​പ​തി​ന് കീ​ഴാ​റ്റൂ​രി​ല്‍​നി​ന്ന് ആ​രം​ഭി​ക്കു​ന്ന മാ​ര്‍​ച്ചി​ന്‍റെ ഉ​ദ്ഘാ​ട​ക​ന്‍.

വൈ​കു​ന്നേ​രം ക​ള​ക്ട​റു​ടെ വ​സ​തി​ക്ക് മു​ന്നി​ല്‍ ന​ട​ത്തു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച ക​ഞ്ഞി​വയ്്പ് സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​താ​ക​ട്ടെ മു​ന്‍ ന​ക്‌​സ​ല്‍ നേ​താ​വ് അ​മ്പ​ല​ത്ത​റ കു​ഞ്ഞി​ക്കൃ​ഷ്ണ​നാ​ണ്. ലോം​ഗ് മാ​ര്‍​ച്ച് ഏ​താ​ണ്ട് ഉ​പേ​ക്ഷി​ച്ച​നി​ല​യി​ലാ​യ​തോ​ടെ പി​ടി​ച്ചു​നി​ല്‍​ക്കാ​ന്‍ പാ​ടു​പെ​ടു​ന്ന ഐ​ക്യ​ദാ​ര്‍​ഢ്യ​സ​മി​തി​ക്ക് പി​ടി​വ​ള്ളി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് ബ​ഹു​ജ​ന​മാ​ര്‍​ച്ച്.

Related posts