നാ​ട്ടു​ക്കൂ​ട്ട​ത്തി​ന് വാ​യ​ന​ശാ​ല​യൊ​രു​ക്കി മു​ട​വ​ന്തേ​രി എം​എ​ല്‍​പി സ്കൂൾ വി​ദ്യാ​ര്‍​ഥി​ക​ള്‍; സംസ്ഥാനത്ത് ആദ്യമായിട്ടായിരിക്കും ഇങ്ങനെയൊരു വായനശാലയെന്ന് എംഎൽഎ

നാ​ദാ​പു​രം: നാ​ട്ടു​ക്കൂ​ട്ട​ത്തി​ന് വാ​യ​ന​ശാ​ല​യൊ​രു​ക്കി കു​രു​ന്നു​ക​ള്‍. നാ​ദാ​പു​രം ഉ​പ​ജി​ല്ല​യി​ലെ മു​ട​വ​ന്തേ​രി എം​എ​ല്‍​പി സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ വാ​യ​ന​ശാ​ല ഒ​രു​ക്കി​യ​ത്. മു​ട​വ​ന്തേ​രി​യി​ലെ സ്ത്രീ​ക​ള​ട​ക്ക​മു​ള​ള നാ​ട്ടു​കാ​ര്‍​ക്ക് വാ​യി​ക്കാ​ന്‍ ആ​യി​ര​ത്തി​ല​ധി​കം പു​സ്ത​ക​ങ്ങ​ളാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍ ശേ​ഖ​രി​ച്ച​ത്.​ഇ.​കെ.​വി​ജ​യ​ന്‍ എം ​എ​ല്‍​എ വാ​യ​ന​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു.​

സം​സ്ഥാ​ന​ത്ത് ആ​ദ്യമാ​യി​ട്ടാ​യി​രി​ക്കും നാ​ടി​ന് വേ​ണ്ടി എ​ല്‍​പി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ വാ​യ​ന​ശാ​ല ഒ​രു​ക്കു​ന്ന​തെ​ന്ന് എം​എ​ല്‍​എ പ​റ​ഞ്ഞു. അ​ധ്യാ​പ​ക​രു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​യും ഒ​രു വ​ര്‍​ഷ​ത്തെ പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ്‌​കൂ​ളി​ന് സ​മീ​പ​ത്തെ വാ​ട​ക കെ​ട്ടി​ട​ത്തി​ല്‍ വാ​യ​ന ശാ​ല​യു​ടെ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച​ത്.​

തൂ​ണേ​രി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വ​ള​പ്പി​ല്‍ കു​ഞ്ഞ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​എ​ന്‍.​കെ.​സാ​റ,തു​ണ്ടി​യി​ല്‍ മൂ​സ്സ ഹാ​ജി, കെ.​സു​മ​തി, അ​മ്മ​ദ്, ന​ട​ക്കേ​ന്‍റ​വി​ട,പി.​കെ.​സു​ജാ​ത,അ​ബ്ബാ​സ് ആ​ലോ​ള​ള​തി​ല്‍,പി.​സി. സു​രേ​ന്ദ്ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

 

Related posts