കേ​ര​ള​ത്തി​ൽ 300 കോ​ടിയു​ടെ നി​ക്ഷേ​പത്തിന് വീ​ഗാ​ലാ​ൻഡ് ഡെ​വ​ല​പ്പേ​ഴ്സ്

veegaland-lകൊ​​​ച്ചി: വിഗാ​​​ർ​​​ഡ് ഗ്രൂ​​​പ്പി​​​ന്‍റെ സ​​​ഹോ​​​ദ​​​രസ്ഥാ​​​പ​​​ന​​​മാ​​​യ വീ​​​ഗാ​​​ലാ​​​ൻ​​ഡ് ഡെ​​​വ​​​ല​​​പ്പേ​​​ഴ്സ് ന​​ട​​പ്പു ​സാ​​​ന്പ​​​ത്തി​​​കവ​​​ർ​​​ഷം കേ​​​ര​​​ള​​​ത്തി​​​ൽ 300 കോ​​​ടി​ രൂ​​​പ​​​യു​​​ടെ നി​​​ക്ഷേ​​​പം ന​​​ട​​​ത്തും. കൊ​​​ച്ചി​​​യി​​​ൽ മൂ​​​ന്നു ഭ​​​വ​​​നപ​​​ദ്ധ​​​തി​​​ക​​​ളാ​​​ണ് നി​​​ർ​​​മാ​​​ണ​​​മാ​​​രം​​​ഭി​​​ക്കു​​​ന്ന​​​തെ​​​ന്ന് വി​​​ഗാ​​​ർ​​​ഡ് ഗ്രൂ​​​പ്പ് ചെ​​​യ​​​ർ​​​മാ​​​ൻ കൊ​​​ച്ചൗ​​​സേ​​​പ്പ് ചി​​​റ്റി​​​ല​​​പ്പി​​​ള്ളി പ​​​റ​​​ഞ്ഞു.

നാ​​​ലു വ​​​ർ​​​ഷം മു​​​ന്പ് നി​​​ർ​​​മാ​​​ണ മേ​​​ഖ​​​ല​​​യി​​​ലേ​​​ക്കു ക​​​ട​​​ന്ന വീ​​​ഗാ​​​ലാ​​​ൻ​​​ഡ് സാ​​​ന്നി​​​ധ്യം കൂ​​​ടു​​​ത​​​ൽ ശ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി പ​​​രി​​​സ്ഥി​​​തി സൗ​​​ഹൃ​​​ദ​ കെ​​​ട്ടി​​​ട നി​​​ർ​​​മാ​​​ണ​​​ത്തോ​​​ടു​​​ള്ള പ്ര​​​തി​​​ബ​​​ദ്ധ​​​ത സൂ​​​ചി​​​പ്പി​​​ക്കു​​​ന്ന പു​​​തി​​​യ ലോ​​​ഗോ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. ഗാ​​​യ​​​ക​​​ൻ ജി. ​​​വേ​​​ണു​​​ഗോ​​​പാ​​​ലാ​​ണ് പു​​​തി​​​യ ലോ​​​ഗോ പ്ര​​​കാ​​​ശ​​​നം ചെ​​​യ്ത​​ത്. ജി.​ ​​വേ​​​ണു​​​ഗോ​​​പാ​​​ൽ അ​​​ഭി​​​ന​​​യി​​​ച്ച നാ​​ലു പ​​​ര​​​സ്യ​​​ചി​​​ത്ര​​​ങ്ങ​​​ളു​​​ടെ പ്ര​​​കാ​​​ശ​​​നം വീ​​​സ്റ്റാ​​​ർ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ഷീ​​​ല കൊ​​​ച്ചൗ​​​സേ​​​പ്പ് ചി​​​റ്റി​​​ല​​​പ്പി​​​ള്ളി നി​​​ർ​​​വ​​​ഹി​​​ച്ചു.

എ​​റ​​ണാ​​കു​​ളം ക​​​ലൂ​​​രി​​​ൽ പെ​​​റ്റ്യൂ​​​ണി​​​യ-​​ബി​​​ഗോ​​​ണി​​​യ, തൃ​​​പ്പൂ​​​ണി​​​ത്തു​​​റ​​​യി​​​ൽ കിം​​ഗ്സ് ടൗ​​​ണ്‍, കാ​​​ക്ക​​​നാ​​​ട് ഗ്രീ​​​ൻ​ ക്ലൗ​​​ഡ്സ് എ​​​ന്നി​​​വ​​​യാ​​​ണ് വീ​​​ഗാ​​​ലാ​​​ൻ​​ഡി​​ന്‍റെ പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ പ​​​ദ്ധ​​​തി​​​ക​​​ൾ.195 ഫ്ലാ​​​റ്റു​​​ക​​​ളാ​​​ണ് നി​​​ർ​​​മാ​​​ണം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്. അ​​​ടു​​​ത്ത ഘ​​​ട്ട​​​ത്തി​​​ൽ 220 ഫ്ളാ​​​റ്റു​​​ക​​​ളു​​​ടെ നി​​​ർ​​​മാ​​​ണ​​​മാ​​​ണ് ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.

കൊ​​​ച്ചി​​​യി​​​ൽ ഹോ​​​ട്ട​​​ൽ റി​​നൈ​​​യി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ വിഗാ​​​ർ​​​ഡ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ മി​​​ഥു​​​ൻ ചി​​​റ്റി​​​ല​​​പ്പി​​​ള്ളി, വ​​​ണ്ട​​​ർ​​​ല ഹോ​​​ളി​​​ഡെ​​​യ്സ് ലി​​​മി​​​റ്റ​​​ഡ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ പ്രി​​​യ അ​​​രു​​​ണ്‍ ചി​​​റ്റി​​​ല​​​പ്പി​​​ള്ളി, വീഗാ​​​ലാ​​​ൻ​​ഡ് ഡെ​​​വ​​​ല​​​പ്പേ​​​ഴ്സ് എ​​​ക്സി​​​ക്യു​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ ബി. ​​​ജ​​​യ​​​രാ​​​ജ് തു​​​ട​​​ങ്ങി​​​യ​​​വ​​​രും സം​​​ബ​​​ന്ധി​​​ച്ചു.

Related posts