ച​ര​ക്കു​ലോറി വ​രു​ന്നി​ല്ല; ഓ​ണ​ത്തി​നും പെ​രു​ന്നാ​ളി​നും ദി​വ​സ​ങ്ങ​ള്‍; പച്ചക്കറി വില കുത്തനെ ഉയരുമെന്ന് വ്യാപാരികൾ

കോ​ഴി​ക്കോ​ട്: പേ​മാ​രി​യും വെ​ള്ള​പൊ​ക്ക​വും ശ​ക്ത​മാ​യ​തോ​ടെ സം​സ്ഥാ​ന​ത്തേ​ക്കു​ള്ള പ​ച്ച​ക്ക​റി വ​ര​വ് കു​റ​ഞ്ഞു. ത​മി​ഴ്‌​നാ​ട്, ക​ര്‍​ണാ​ട​ക സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ച​ര​ക്കുനീ​ക്കം നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തോ​ടെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലു​ള്‍​പ്പ​ടെ പ​ച്ച​ക്ക​റി ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. പ്ര​ദേ​ശി​ക​മാ​യി ഉ​ത്പാദി​പ്പി​ക്കു​ന്ന പ​ച്ച​ക്ക​റി​ക​ളും വി​പ​ണി​യി​ല്‍ എ​ത്താ​താ​യ​തോ​ടെ വി​ല കു​ത്ത​നെ വ​ര്‍​ധി​ക്കു​ക​യാ​ണ്.

പ​ച്ച​മു​ള​ക്, കാ​ര​റ്റ്, ത​ക്കാ​ളി, ചേ​ന, ഇ​ഞ്ചി, കാ​ബേ​ജ്, മു​രി​ങ്ങ, വെ​ണ്ട ഉ​ള്‍​പ്പ​ടെ​യു​ള്ള പ​ച്ച​ക്ക​റി​ക​ള്‍ ഇ​ന്ന​ലെ മു​ത​ല്‍ സം​സ്ഥാ​ന​ത്തേ​ക്ക് എ​ത്തി​യി​ട്ടി​ല്ല. ഇ​തോ​ടെ 10-20 രൂ​പ​യു​ടെ വ​ര്‍​ധ​ന​വാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. കാ​ര​റ്റി​ന് മൊ​ത്ത​വി​പ​ണി​യി​ല്‍ കി​ലോ​ഗ്രാ​മി​ന്‍റെ വി​ല 70 രൂ​പ​യി​ലെ​ത്തി. ക​ഴി​ഞ്ഞ ദി​വ​സം കാ​ര​റ്റി​ന് 50 രൂ​പ​യാ​യി​രു​ന്നു വി​ല. പ​ച്ച​മു​ള​കി​ന്‍റെ വി​ല 40ല്‍ ​നി​ന്നും 60 ആ​യി വ​ര്‍​ധി​ച്ചു.​പ​ച്ച​ക്കാ​യ​യ്ക്ക് 80 രൂ​പ​യാ​ണ്.

പ​ത്ത് രൂ​പ വി​ല​യു​ണ്ടാ​യി​രു​ന്ന ത​ക്കാ​ളി​ക്ക് 20 രൂ​പ​യാ​ണ് വി​ല.​ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നാ​ണ് കേ​ര​ള​ത്തി​ലേ​ക്ക് കൂ​ടു​ത​ല്‍ പ​ച്ച​ക്ക​റി​യെ​ത്തു​ന്ന​ത്. താ​മ​ര​ശേ​രി, കു​റ്റ്യാ​ടി ചു​രം, വാ​ള​യാ​ര്‍ ചെ​ക്ക് പോ​സ്റ്റു​ക​ള്‍ വ​ഴി​യാ​ണ് ച​ര​ക്കുനീ​ക്കം ന​ട​ന്നി​രു​ന്ന​ത്. ക​ന​ത്ത​മ​ഴ​യി​ല്‍ ചു​ര​ത്തി​ല്‍ മ​ണ്ണി​ടി​ഞ്ഞു​ണ്ടാ​യ ഗ​താ​ഗ​ത ത​ട​സം ച​ര​ക്കുനീ​ക്കം സ്തം​ഭി​പ്പി​ച്ച​തോ​ടെ പ​ച്ച​ക്ക​റി​യു​ടെ വ​ര​വ് പൂ​ര്‍​ണ​മാ​യും നി​ല​ച്ചി​രി​ക്കു​ക​യാ​ണ്.

പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ല്‍ വെ​ള്ള​പൊ​ക്കം കാ​ര​ണം റോ​ഡു​ക​ള്‍ വെ​ള്ള​ത്തി​ന​ടി​യി​ലാ​യ​തും അ​ത് വ​ഴി പ​ച്ച​ക്ക​റി എ​ത്തി​ക്കു​ന്ന​തി​ന് ത​ട​സ​മാ​യി. വ​യ​നാ​ട് ജി​ല്ല​യി​ലു​ണ്ടാ​യ പ്ര​ള​യ​ത്തി​ല്‍ കാ​ര്‍​ഷി​ക നാ​ശം സം​ഭ​വി​ച്ച​തോ​ടെ ഇ​ഞ്ചി​യും ചേ​ന​യും വി​പ​ണി​യി​ലെ​ത്തു​ന്ന​ത് കു​റ​ഞ്ഞി​ട്ടു​ണ്ട്. മ​ല​യോ​ര മേ​ഖ​ല​ക​ളി​ല്‍ കാ​ര്‍​ഷി​ക വി​ള​ക​ള്‍ ന​ശി​ച്ച​തും വ​ലി​യ തി​രി​ച്ച​ടി​യാ​യി​ട്ടു​ണ്ട്.​

ഓ​ണ​ത്തി​നും പെ​രു​ന്നാ​ളി​നും ദി​വ​സ​ങ്ങ​ള്‍ ശേ​ഷി​ക്കെ പ​ച്ച​ക്ക​റി വ​ര​വി​ലു​ണ്ടാ​യ കു​റ​വ് വി​ല​ക്ക​യ​റ്റ​ത്തി​നി​ട​യാ​ക്കു​മെ​ന്ന് വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു. വെ​ള്ള​പ്പൊ​ക്കം കാ​ര​ണം പ്രാ​ദേ​ശി​ക​മാ​യു​ള്ള പ​ച്ച​ക്ക​റി​ക​ള്‍ വി​പ​ണി​യി​ലെ​ത്തു​ന്ന​ത് പൂ​ര്‍​ണ​മാ​യും നി​ല​ച്ചി​രി​ക്കു​ക​യാ​ണ്.

Related posts