വെ​ളി​പാ​ടി​ന്‍റെ പു​സ്ത​കം ഓ​ണ​ത്തി​ന്; രേഷ്മ രാജനടക്കമുള്ള അങ്കമാലി ഡയറീസ് താരങ്ങളും ചിത്രത്തിൽ

velipadinteമോ​ഹ​ൻ​ലാ​ലും ലാ​ൽ​ജോ​സും ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​ന്ന വെ​ളി​പാ​ടി​ന്‍റെ പു​സ്ത​കം ഓ​ണ​ത്തി​നെ​ത്തു​ന്നു. മോ​ഹ​ൻ​ലാ​ലാ​ണ് ഇ​ക്കാ​ര്യം ഫേ​സ്ബു​ക്കി​ലൂ​ടെ അ​റി​യി​ച്ച​ത്. സം​വി​ധാ​യ​ക​ൻ ലാ​ൽ​ജോ​സി​നും നി​ർ​മാ​താ​വ് ആ​ന്‍റ​ണി പെ​രു​ന്പാ​വൂ​രി​നും ഒ​പ്പ​മു​ള്ള സെ​ൽ​ഫി പോ​സ്റ്റ് ചെ​യ്ത​തി​നൊ​പ്പ​മാ​ണ് ലാ​ലി​ന്‍റെ വെ​ളി​പാ​ടി​ന്‍റെ പു​സ്ത​കം ഓ​ണ​ത്തി​നു വ​ര​വേ​ൽ​ക്കാം എ​ന്ന കു​റി​പ്പ്. കാ​ന്പ​സി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ന്‍റെ ക​ഥ പ​റ​യു​ന്ന ചി​ത്ര​മാ​ണി​ത്.

പ്ര​ഫ. മൈ​ക്കി​ൾ ഇ​ടി​ക്കു​ള എ​ന്ന ക​ഥാ​പാ​ത്ര​മാ​യാ​ണു മോ​ഹ​ൻ​ലാ​ൽ എ​ത്തു​ന്ന​ത്.പ്ര​ത്യേ​ക​ത​രം സ്വ​ഭാ​വ​ത്തി​ന് ഉ​ട​മ​യാ​യ മൈ​ക്കി​ൾ ഇ​ടി​ക്കു​ള​യെ ഡ്രാ​ക്കു​ള എ​ന്നാ​ണ് വി​ളി​ക്കു​ന്ന​ത്. മോ​ഹ​ൻ​ലാ​ലി​ന്‍റെ ചി​ത്ര​ത്തി​ലെ ഗെ​റ്റ​പ്പു​ക​ൾ ഇ​തി​നോ​ട​കം ശ്ര​ദ്ധി​ക്ക​പ്പെ​ട്ടുക​ഴി​ഞ്ഞു.​അ​ന്ന രേ​ഷ്മ രാ​ജ​നാ​ണ് നാ​യി​ക. അ​ങ്ക​മാ​ലി ഡ​യ​റീ​സി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​യ ന​ടി​യാ​ണ് അ​ന്ന. അ​ങ്ക​മാ​ലി ഡ​യ​റീ​സ് താ​രം ശ​ര​ത് കു​മാ​റും അ​രു​ണ്‍ കു​ര്യ​നും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു. ബെ​ന്നി പി. ​നാ​യ​ര​ന്പ​ല​മാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ​യൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

Related posts