ആമ്പല്ലൂരില്‍ ദേ​ശീ​യ​പാ​ത “ജലപാതയായി’..! കാ​ന​ക​ളു​ടെ നി​ർ​മാ​ണം പാ​തി വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ച​ത് പണിയായി; റോഡിൽ വെള്ളം നിറഞ്ഞതു മൂലം വാഹനയാത്ര ദുരിതമായി

ആ​ന്പ​ല്ലൂ​ർ : ദേ​ശീ​യ​പാ​ത സി​ഗ്ന​ലി​ന് സ​മീ​പ​മു​ള്ള രൂ​ക്ഷ​മാ​യ വെ​ള്ള​ക്കെ​ട്ട് യാ​ത്ര​ക്കാ​രെ ബുദ്ധിമുട്ടിക്കുന്നു. വ​ര​ന്ത​ര​പ്പി​ള്ളി റോ​ഡ് ദേ​ശീ​യ​പാ​ത​യി​ലേ​ക്ക് ചേ​രു​ന്ന റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ടാ​ണ് വാ​ഹ​ന​യാ​ത്രി​ക​രെ​യും കാ​ൽ​ന​ട​ക്കാ​രെ​യും ദു​രി​ത​ത്തി​ലാ​ഴ്ത്തു​ന്ന​ത്. കാ​ന​ക​ളു​ടെ നി​ർ​മാ​ണം പാ​തി വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ച​താ​ണ് വെ​ള്ള​ക്കെ​ട്ടി​ന് കാ​ര​ണ​മാ​കു​ന്ന​ത്.

സി​ഗ്ന​ലി​ൽ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ടു​ന്ന​തി​നോ​ട് ചേ​ർ​ന്നു​ള്ള സ​ർ​വീ​സ് റോ​ഡി​ലാ​ണ് വെ​ള്ള​ക്കെ​ട്ട്. ഓ​ട്ടോ​റ​ക്ഷ സ്റ്റാ​ന്‍റി​ലും പ​രി​സ​ര​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി​യ നി​ല​യി​ലാ​ണ്. ഏ​റെ ജ​ന​തി​ര​ക്കു​ള്ള ആ​ന്പ​ല്ലൂ​രി​ൽ വെ​ള്ള​ക്കെ​ട്ട് മൂ​ലം യാ​ത്ര​കാ​ർ​ക്ക് ന​ട​ന്ന് പോ​കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. മ​ഴ​ക്കാ​ല​മാ​യാ​ൽ പൊ​ട്ടി​പൊ​ളി​ഞ്ഞ് കി​ട​ക്കു​ന്ന കാ​ന​യി​ലൂ​ടെ വെ​ള്ളം പോ​കാ​ത്ത​താ​ണ് വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​കാ​ൻ കാ​ര​ണം.

ടോ​ൾ ക​ന്പ​നി കാ​ന​ക​ളു​ടെ നി​ർ​മ്മാ​ണം പൂ​ർ​ത്തീ​ക​രി​ക്കാ​ത്ത​തു​മൂ​ലം ദേ​ശീ​യ​പാ​ത​യി​ൽ പ​ല​യി​ട​ങ്ങ​ളി​ലും വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​ണ്. എ​ത്ര​യും വേ​ഗം ടോ​ൾ ക​ന്പ​നി അ​ധി​കൃ​ത​ർ ഇ​ട​പ്പെ​ട്ട് കാ​ന​ക​ളു​ടെ നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

 

Related posts