മുഖ്യമന്ത്രി തെറ്റു തിരുത്തിയില്ലെങ്കിൽ കാലം തിരുത്തും: മുന്നോക്കരിലെ സാമ്പത്തിക സംവരണം ദേവസ്വം മന്ത്രിയെചങ്ങനാശേരിക്ക് അയച്ച് അവിടുന്നുള്ള അഭിപ്രായം കേട്ടാണോ തീരുമാനമെടുത്തതെന്ന് വെള്ളാപ്പള്ളി

പാ​ല​ക്കാ​ട്: സം​സ്ഥാ​ന​ത്തെ ദേ​വ​സ്വം ബോ​ർ​ഡു​ക​ളി​ൽ 96 ശ​ത​മാ​നം ഉ​ദ്യോ​ഗ​ങ്ങ​ളും ക​ര​സ്ഥ​മാ​ക്കി​യ മു​ന്നോ​ക്ക സ​മു​ദാ​യ​ത്തി​നു വീ​ണ്ടും പ​ത്തുശ​ത​മാ​നം സാ​ന്പ​ത്തി​ക സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ ഇ​ട​തു​സ​ർ​ക്കാ​രി​ന് എ​ന്തോ അ​പ​ക​ടം സം​ഭ​വി​ച്ചു​വെ​ന്ന് എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ.

തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി ന​യി​ക്കു​ന്ന ദി​വ്യ​ജ്യോ​തി പ്ര​യാ​ണ​ത്തി​നു പാ​ല​ക്കാ​ട് ന​ൽ​കി​യ സ്വീ​ക​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.മ​ന്ത്രി​സ​ഭാ അ​ജ​ൻഡയ്ക്കു പു​റ​ത്തു​ള്ള തീ​രു​മാ​ന​മാ​ണ് സാ​ന്പ​ത്തി​ക സം​വ​ര​ണം ന​ട​പ്പാ​ക്ക​ൽ.
മു​ന്നോക്ക സ​മു​ദാ​യ​ത്തി​ലെ ചി​ല ഉ​പ​ജാ​പ​ങ്ങ​ളാ​ണ് ഈ ​സ​ർ​ക്കാ​രി​നെ ന​യി​ക്കു​ന്ന​ത്.

ദേ​വ​സ്വം മ​ന്ത്രി​യെ ച​ങ്ങ​നാ​ശേ​രി​ക്കു പ​റ​ഞ്ഞ​യ​ച്ച് അ​വി​ടെ നി​ന്നു​ള്ള അ​ഭി​പ്രാ​യം കേ​ട്ട് തീ​രു​മാ​നം എ​ടു​ത്ത​തി​ൽ തെ​റ്റു​പ​റ്റി​യെ​ങ്കി​ൽ തി​രു​ത്താ​ൻ മു​ഖ്യ​മ​ന്ത്രി ത​യാ​റാ​വ​ണം, അ​ല്ലെ​ങ്കി​ൽ കാ​ലം അ​തു തി​രു​ത്തു​മെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ജാ​ഥാ​ ക്യാ​പ്റ്റ​ൻ തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി, സ്വാ​ഗ​തസം​ഘം ചെ​യ​ർ​മാ​ൻ കെ.​ആ​ർ.​ഗോ​പി​നാ​ഥ്, സ്വാ​ഗ​തസം​ഘം ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ എ.​എ​ൻ.​അ​നു​രാ​ഗ്, എ​സ്എ​ൻ​ഡിപി യോ​ഗം കൗ​ണ്‍​സി​ല​ർ കെ.​ഡി.​ര​മേ​ഷ്, ഗിരീ​ഷ് ചെ​ങ്ങ​ന്നൂ​ർ, പി.​ടി.​മ​ന്മ​ഥ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts