സ​മു​ദാ​യ​ത്തി​ന് അ​ർ​ഹ​ത​പ്പെ​ട്ട പ​ല​തും അ​റി​വ് ഇ​ല്ലാ​തെ പോ​യതുകൊണ്ട് നേ​ടാ​നാ​യി​ല്ല: വെ​ള്ളാ​പ്പ​ള്ളി

കൊ​ട്ടാ​ര​ക്ക​ര: സ​മു​ദാ​യ​ത്തി​ന് അ​ർ​ഹ​ത​പ്പെ​ട്ട പ​ല​തും നേ​ടാ​നാ​യി​ല്ലെ​ന്ന് എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. കൊ​ട്ടാ​ര​ക്ക​ര എ​സ്എ​ൻ​ഡി​പി താ​ലു​ക്ക് യൂ​ണി​യ​നി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന ക​ർ​മ​പ​ദ്ധ​തി​യാ​യ അ​റി​വ് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സാ​മ്പ​ത്തി​ക​മാ​യും വി​ദ്യാ​ഭ്യാ​സ​പ​ര​മാ​യും പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന ഈ​ഴ​വ സ​മു​ദാ​യ​ത്തി​ന് അ​ർ​ഹ​ത​പ്പെ​ട്ട പ​ല​തും നേ​ടി എ​ടു​ക്കാ​നു​ള്ള അ​റി​വ് ഇ​ല്ലാ​തെ പോ​യി. കേ​ന്ദ്ര- സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ സാ​മ്പ​ത്തി​ക​മാ​യും സാ​മൂ​ഹ്യ പ​ര​മാ​യും പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന​വ​ർ​ക്ക് പ​ല വി​ധ ആ​നു​കൂ​ല്യ​ങ്ങ​ളും സ​ഹാ​യ​ങ്ങ​ളും ന​ൽ​കു​ന്നു​ണ്ട്.

അ​തി​നെ​ക്കു​റി​ച്ച് ബോ​ധ​വ​ൽ​ക്ക​രി​ക്കു​വാ​നു​മാ​ണ് അ​റി​വ് പ​ദ്ധ​തി കൊ​ണ്ട് ഉ​ദ്യേ​ശി​ക്കു​ന്ന​തെ​ന്ന​തെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു. കൊ​ട്ടാ​ര​ക്ക​ര എ​സ്എ​ൻ​ഡി​പി, യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് സ​തീ​ഷ് സ​ത്യ​പാ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​ണി​യ​ൻ സെ​ക്ര​ട്ട​റി വി ​വി​ശ്വം​ഭ​ര​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബോ​ർ​ഡ് മെ​മ്പ​ർ​മാ​രാ​യ ര​വീ​ന്ദ്ര​ൻ, പി ​അ​രു​ൾ, സ​ജീ​വ് ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts