വൈഎസ്ആറിന്റെയും ജയയുടെയും മരണം മുന്‍കൂട്ടി പറഞ്ഞ ജ്യോതിഷി ഞെട്ടിക്കുന്നൊരു പ്രവചനവുമായി രംഗത്ത്, വേണു ഉദേശിക്കുന്നത് ആരെ?

2 venuആന്ധ്രാ മുഖ്യമന്ത്രിയായിരുന്ന വൈ എസ് രാജശേഖര റെഡ്ഡിയുടെയും തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെയും മരണം പ്രവചിച്ച് പ്രശസ്തനായ ജ്യോതിഷിയാണ് വേണു. മുന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായിരുന്ന വൈ.എസ്. രാജശേഖര റെഡ്ഡി അപകടത്തില്‍ കൊല്ലപ്പെടുമെന്ന് പ്രവചിച്ചായിരുന്നു ആദ്യം അദേഹം ശ്രദ്ധയാകര്‍ഷിച്ചത്. അന്ന് പക്ഷേ ആരുമത് കാര്യമാക്കിയില്ല. എന്നാല്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ കോണ്‍ഗ്രസിന്റെ കരുത്തനായ മുഖ്യമന്ത്രി കൊല്ലപ്പെട്ടതോടെ വേണുവിന്റെ പ്രവചനങ്ങള്‍ക്ക് സ്വീകാര്യത കൈവന്നു. കഴിഞ്ഞവര്‍ഷം അദ്ദേഹം നടത്തിയ പ്രവചനമാണ് ഏവരെയും നടുക്കിയത്. അതാകട്ടെ മാസങ്ങള്‍ക്കുള്ളില്‍ സത്യമായി തീരുകയും ചെയ്തു.

2016 സെപ്റ്റംബറിനും 2017 സെപ്റ്റംബറിനും ഇടയില്‍ ദക്ഷിണേന്ത്യയിലെ ഒരു മുഖ്യമന്ത്രി മരണപ്പെടുമെന്നും സംസ്ഥാനത്ത് രാഷ്ട്രീയ പ്രതിസന്ധി രൂപപ്പെടുമെന്നുമായിരുന്നു ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് ജ്യോതിഷിയുടെ പ്രവചനം. ജയലളിതയുടെ മരണത്തെത്തുടര്‍ന്ന് തമിഴ്‌നാട്ടില്‍ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുക്കുമെന്നും ഈ ജ്യോതിഷി പ്രവചിച്ചിരുന്നതായി അവകാശപ്പെടുന്നു. ജയലളിതയുടെ മരണശേഷം രണ്ടാഴ്ച തമിഴ്‌നാട്ടില്‍ രൂക്ഷമായ അനിശ്ചിതാവസ്ഥയാണ് നിലനിന്നത്.

ദക്ഷിണേന്ത്യയിലെ ഒരു മുഖ്യമന്ത്രിക്ക് ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്ന് സ്ഥാനമൊഴിയേണ്ടി വരുമെന്നും ഭരണത്തിലിരിക്കുന്ന മറ്റൊരു മുഖ്യമന്ത്രി അശക്തനായിരിക്കുമെന്ന ഇദ്ദേഹത്തിന്റെ രണ്ടാമത്തെ പ്രവചനവും ഇപ്പോള്‍ വൈറലാവുകയാണ്. കേരളം, കര്‍ണാടക, ഗോവ സംസ്ഥാനങ്ങളിലെ ഒരു മുഖ്യമന്ത്രിമാരെ ഉദേശിച്ചാണ് വേണുവിന്റെ പ്രവചനമെന്നത് മലയാളികള്‍ക്ക് ആശങ്ക പകരുന്നത്. വേണുവിന്റെ പ്രവചനം കണ്ടുനോക്കൂ…

Related posts