ഉ​പ​രാ​ഷ്ട​പ​തി​യു​ടെ സ​ന്ദ​ർ​ശ​നം; ഗുരുവായൂരിൽ  സു​ര​ക്ഷ​യ്ക്ക് അ​ഞ്ച് എ​സ്പി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 1500 പോ​ലീ​സ്

ഗു​രു​വാ​യൂ​ർ: ഉ​പ​രാ​ഷ്ട്ര​പ​തി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഗു​രു​വാ​യൂ​രി​ൽ സു​ര​ക്ഷ ക​ർ​ശ​ന​മാ​ക്കി.​അ​ഞ്ച് എ​സ്പി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 1500പോ​ലീ​സു​കാ​ർ സു​ര​ക്ഷാ ജോ​ലി​ക്കാ​യി ഉ​ണ്ടാ​കും.​ഐ​ജി എം.​ആ​ർ.​അ​ജി​ത്കു​മാ​റി​നാ​ണ് സു​ര​ക്ഷ ചു​മ​ത​ല.​ബോം​ബ് സ്ക്വാ​ഡ്, ഡോ​ഗ് സ്ക്വാ​ഡ് എ​ന്നി​വ​ർ ഇ​ന്ന​ലെ ക്ഷേ​ത്ര​വും പ​രി​സ​ര​വും അ​രി​ച്ചു​പെ​റു​ക്കി പ​രി​ശോ​ധ​ന ന​ട​ത്തി.​

ഇ​ന്ന്മു​ത​ൽ സു​ര​ക്ഷ പ​രി​ശോ​ധ​ന കൂ​ട​ത​ൽ ശ​ക്ത​മാ​ക്കും.​ലോ​ഡ്ജു​ക​ൾ, ബ​സ്റ്റാ​ന്‍റു​ക​ൾ തു​ട​ങ്ങി മു​ഴു​വ​ൻ സ്ഥ​ല​ങ്ങ​ളും പോ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​കും.​സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി കൂ​ടു​ത​ൽ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.​അ​രി​യ​ന്നൂ​ർ മു​ത​ൽ ഗു​രു​വാ​യൂ​ർ​വ​രെ​യു​ള്ള റോ​ഡി​ൽ ബാ​രി​ക്കേ​ഡു​ക​ൾ സ്ഥാ​പി​ക്കു​ന്നു​ണ്ട്.​

സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി ഞാ​യ​റാ​ഴ്ച സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ റി​ഹേ​ഴ്സ​ൽ ന​ട​ത്തും.​തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് 12ന് ​ഉ​പ​രാ​ഷ്ട​പ​തി ശ്രീ​കൃ​ഷ്ണ​കോ​ള​ജി​ലെ ഹെ​ലി​പ്പാ​ഡി​ൽ ഇ​റ​ങ്ങും.​തു​ട​ർ​ന്ന് ശ്രീ​വ​ത്സം ഗ​സ്റ്റ് ഹൗ​സി​ലെ​ത്തി​യ​ശേ​ഷം ഉ​ച്ച​ക്ക് ഒ​ന്നി​ന് ദ​ർ​ശ​നം ന​ട​ത്തും.​ദ​ർ​ശ​ന സ​മ​യ​ത്ത് ഭ്ക​ത​ർ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തും.​

ഉ​ച്ച​തി​രി​ഞ്ഞ് 3.30ന് ​പൂ​ന്താ​നം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ അ​ഷ്ട​പ​ദി​യാ​ട്ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ്വ​ഹി​ച്ച​ശേ​ഷ​മാ​ണ് ഉ​പ​രാ​ഷ്ട​പ​തി മ​ട​ങ്ങു​ക.

Related posts