എല്ലാം ഭാര്യ അറിഞ്ഞുകൊണ്ട്..! കു​ണ്ട​റ​യി​ലെ പീ​ഡ​നക്കേസിൽ വി​ക്ട​റി​ന്‍റെ ഭാ​ര്യയെ ചോദ്യം ചെയ്യുന്നു; മരുമകനെ തിരെയുള്ള കേസ് കെട്ടിച്ചമച്ചതാകാമെന്ന് പോലീസ്

victor കൊ​ല്ലം: കു​ണ്ട​റ​യി​ൽ പ​ത്തു​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​യാ​യ വി​ക്ട​റു​ടെ ഭാ​ര്യയെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെടുത്ത്  ചോ​ദ്യം ചെ​യ്യുന്നു. വി​ക്ട​ർ പീ​ഡി​പ്പി​ച്ച ര​ണ്ടു​പെ​ണ്‍​കു​ട്ടി​ക​ളെ​യും പ​റ്റി​യു​ള്ള കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​യി​ട്ട് ഇ​വ​ർ​ക്ക് അ​റി​വു​ണ്ടാ​യി​രു​ന്ന​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.

മ​രു​മ​കനെ​തി​രെ​യു​ള്ള പ​രാ​തി​യും വി​ക്ട​റും ഭാ​ര്യ​യും ചേ​ർ​ന്ന് കെ​ട്ടി​ച​മ​ച്ച​താ​ണോ​യെ​ന്നും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു. മരുമകനെ ത​ന്ത്ര​പൂ​ർ​വം പീ​ഡ​ന​ക്കേ​സി​ൽ ഉ​ൾ​പ്പെ​ടു​ത്തി കു​ടും​ബ​ത്തി​ൽ​നി​ന്ന് ഒ​റ്റ​പ്പെ​ടു​ത്തി ഇ​വ​ർ​ക്ക് ആ​ധി​പ​ത്യം ഉ​റ​പ്പി​ക്കാ​നാ​ണോ ശ്ര​മം ന​ട​ന്ന​തെ​ന്നും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു. പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി​യ വി​ക്ട​റെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

ഇ​യാ​ളെ അ​ടു​ത്ത ദി​വ​സം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. വി​ക്ട​റു​ടെ മ​ക​ളും പീ​ഡ​ന​ത്തി​നി​ര​യാ​യ അ​യ​ൽ​വാ​സി​യാ​യ പെ​ണ്‍​കു​ട്ടി​യും പോ​ലീ​സി​നോ​ട് ന​ന്നാ​യി സ​ഹ​ക​രി​ക്കു​ന്ന​തി​നാ​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വ​രും​ദി​വ​സ​ങ്ങ​ളി​ൽ പു​റ​ത്തു​വ​രും. 14കാ​ര​ന്‍റെ ആ​ത്മ​ഹ​ത്യ​യെ സം​ബ​ന്ധി​ച്ചു​ള്ള അ​ന്വേ​ഷ​ണം മ​റ്റേ​തെ​ങ്കി​ലും ഏ​ജ​ൻ​സി​ക​ൾ​ക്ക് ന​ൽ​കാ​നാ​ണ് സാ​ധ്യ​ത. ഏ​ഴു​വ​ർ​ഷം മു​ന്പ് ന​ട​ന്ന മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്നാ​ണ് ആ​രോ​പ​ണം. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ക്ട​റു​ടെ മ​ക​നെ പോ​ലീ​സ്  ചോ​ദ്യം ചെ​യ്തി​രു​ന്നു.

Related posts