നടിയെ പീഡിപ്പിച്ച രംഗങ്ങള്‍ പുറത്ത്? ദൃശ്യങ്ങള്‍ കണ്ടത് കൊച്ചിയിലെ പ്രമുഖ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികള്‍; പ്രകൃതി വിരുദ്ധ പീഡനത്തിന്റെ രണ്ട് ദൃശ്യങ്ങള്‍ ഉണ്ടെന്ന് വിദ്യാര്‍ഥികള്‍

bhavanaകൊ​ച്ചി: ന​ടി ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ സം​ഭ​വ​ത്തി​ലെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്താ​യ​താ​യി വാ​ർ​ത്ത. കൊ​ച്ചി​യി​ലെ ഒ​രു പ്ര​മു​ഖ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ദൃ​ശ്യ​ങ്ങ​ൾ ക​ണ്ട​താ​യു​ള്ള വാ​ർ​ത്ത​യാ​ണു പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്.

വാ​ർ​ത്ത നി​ഷേ​ധി​ച്ച അ​ന്വേ​ഷ​ണ സം​ഘം ഇ​തു​വ​രെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​പോ​യി​ട്ടി​ല്ലെ​ന്നും പ​റ​ഞ്ഞു. ഫൊ​റ​ൻ​സി​ക് പ​ഠ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ര​ണ്ടാം വ​ർ​ഷ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ളെ അ​ധ്യാ​പ​ക​ൻ ഈ ​ദൃ​ശ്യ​ങ്ങ​ൾ കാ​ണി​ച്ചെ​ന്നാ​ണു വാ​ർ​ത്ത​ക​ൾ. പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​ന്‍റെ ര​ണ്ടു ദൃ​ശ്യ​ങ്ങ​ൾ ഉ​ള്ള​താ​യി ദൃ​ശ്യ​ങ്ങ​ൾ ക​ണ്ട വി​ദ്യാ​ർ​ഥി​ക​ൾ വെ​ളു​പ്പെ​ടു​ത്തി​യ​ത്രേ. ജൂ​ണ്‍ അ​വ​സാ​ന ആ​ഴ്ച​യി​ലാ​ണു ദൃ​ശ്യ​ങ്ങ​ൾ കാ​ണി​ച്ച​തെ​ന്നാ​ണു വി​വ​രം.

പു​റ​ത്തു​വ​ന്ന വാ​ർ​ത്ത​യു​ടെ ചു​രു​ക്കം ഇ​ങ്ങ​നെ:

ദൃ​ശ്യ​ങ്ങ​ൾ ക​ണ്ട വി​ദ്യാ​ർ​ഥി​ക​ൾ വി​വ​രം വീ​ട്ടി​ൽ അ​റി​യി​ച്ചു. വി​വ​രം അ​റി​ഞ്ഞ ര​ക്ഷാ​ക​ർ​ത്താ​വാ​യ ഒ​രു ഡോ​ക്ട​ർ വി​വ​രം മ​റ്റൊ​രു ഡോ​ക്ട​റെ അ​റി​യി​ച്ചു. ര​ണ്ട​ര മി​നി​ട്ടു​ള്ള ദൃ​ശ്യ​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ വി​ദ്യാ​ർ​ഥി​യി​ൽ​നി​ന്നും മ​ന​സി​ലാ​ക്കാ​നാ​യ​ത്രേ. മാ​ന​ഭം​ഗ​ക്കേ​സു​ക​ളെ​ക്കു​റി​ച്ചു പ​ഠി​പ്പി​ക്കു​ന്ന​തി​നി​ടെ​യാ​ണു അ​ധ്യാ​പ​ക​ൻ ഈ ​ദൃ​ശ്യ​ങ്ങ​ൾ കാ​ട്ടി​യ​ത​ത​ത്രേ.

ദൃ​ശ്യ​ങ്ങ​ൾ ക​ണ്ട വി​വ​രം ആ​ദ്യ​ഘ​ട്ട​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ പ​റ​യാ​ൻ മ​ടി​ച്ചെ​ന്നും പി​ന്നീ​ടാ​ണു മാ​താ​പി​താ​ക്ക​ളു​മാ​യി ആ​ശ​യ​വി​നി​മ​യ​ത്തി​ന് ത​യ്യാ​റാ​യ​തെ​ന്നു​മാ​ണു മാ​ധ്യ​മ​ങ്ങ​ളി​ൽ വാ​ർ​ത്ത​വ​ന്നി​ട്ടു​ള്ള​ത്. എ​ന്നാ​ൽ ഇ​ത്ത​ര​മൊ​രു സം​ഭ​വം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും വാ​ർ​ത്ത അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Related posts