അന്നു ഞാന്‍ കോളജില്‍ നിന്നു ട്രെയിനിലാണ് മടങ്ങിയത്, പെട്ടെന്നൊരാള്‍ ട്രെയിനില്‍ ചാടിക്കയറി, അയാള്‍ പിന്നീട് ചെയ്തത് ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങള്‍, വെളിപ്പെടുത്തലുമായി വിദ്യാ ബാലന്‍

കോളജ് കാലത്തെ ട്രെയിന്‍ യാത്രയുടെ ഞെട്ടിക്കുന്ന അനുഭവം പങ്കുവച്ച് ബോളിവുഡ് താരം വിദ്യാ ബാലന്‍. ഒരു ലോക്കല്‍ ട്രെയിനിന്റെ ലേഡീസ് കമ്പാര്‍ട്ട്മെന്റില്‍ ചാടിക്കയറിയ പുരുഷന്‍ സ്ത്രീകള്‍ക്കു മുന്നില്‍നിന്നു പരസ്യമായി സ്വയംഭോഗം ചെയ്യാനൊരുങ്ങിയതാണ് വിദ്യ പറഞ്ഞത്. വിദ്യാ ബാലന്റേതായി പുറത്തുവന്ന ശബ്ദസംഭാഷണത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

അന്നു ഞാന്‍ കോളജില്‍നിന്നും സ്ത്രീകളുടെ കമ്പാര്‍ട്ട്മെന്റില്‍ വീട്ടിലേക്കു മടങ്ങുകയായിരുന്നു. പെട്ടെന്ന് ഒരാള്‍ ഒരു സ്റ്റേഷനില്‍നിന്നു കമ്പാര്‍ട്ട്മെന്റിലേക്കു ചാടിക്കയറി. ഉടന്‍തന്നെ ട്രെയിനിലുണ്ടായിരുന്ന സ്ത്രീകള്‍, ഇതു ലേഡീസ് കമ്പാര്‍ട്ട്മെന്റാണെന്നും ഉടന്‍തന്നെ ഇറങ്ങൂ എന്നും ആവശ്യപ്പെട്ടു. അറിയാതെ കയറിയതാണ് എന്നാണ് എല്ലാവരും വിചാരിച്ചത്. അടുത്ത സ്റ്റേഷനില്‍ ഇറങ്ങിക്കോളാമെന്ന് അയാള്‍ പറഞ്ഞെങ്കിലും സ്റ്റേഷനിലെത്തിയിട്ടും വാതില്‍ക്കല്‍ നിലയുറപ്പിക്കുകയാണ് ഉണ്ടായത്. ട്രെയിന്‍ നീങ്ങിത്തുടങ്ങിയപ്പോള്‍ പെട്ടെന്നയാള്‍ പാന്റ്സിന്റെ സിപ്പ് അഴിച്ച് സ്വയംഭോഗം നടത്തുകയായിരുന്നു. ഞങ്ങളെല്ലാം നോക്കിനില്‍ക്കുമ്പോഴായിരുന്നു അത്. എന്റെ കൈയില്‍ ഒരു ഫയലോ ബുക്കോ ഉണ്ടായിരുന്നു. ഉടന്‍തന്നെ ഞാന്‍ അയാളെ അടിച്ചു പുറത്താക്കാന്‍ ശ്രമിച്ചു. ഒപ്പമുള്ളവരും അയാളെ തല്ലാന്‍ തുടങ്ങി. ഭാഗ്യത്തിന് വളരെപ്പെട്ടെന്ന് അടുത്ത സ്റ്റേഷനില്‍ എത്തി. അല്ലായിരുന്നെങ്കില്‍ അയാളെ ഞങ്ങള്‍ കൊല്ലുമായിരുന്നു’

ഇന്നു സ്ത്രീകള്‍ പൊതു സ്ഥലത്തു നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചു സംസാരിച്ചപ്പോഴാണ് ഈ അനുഭവം വിദ്യ പങ്കുവച്ചത്. പൊതു സ്ഥലത്തു സ്ത്രീകളുടെ മുന്നില്‍വച്ചു സ്വയംഭോഗം ചെയ്യുന്ന പുരുഷന്മാരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. ട്രെയിനില്‍ മുതല്‍ ആകാശത്തു വിമാനത്തില്‍ വച്ചുവരെ അടുകാലത്ത് സമാന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബീഗം ജാന്‍ എന്ന സിനിമയുടെ പ്രൊമോഷനിടെ കൊല്‍ക്കത്ത വിമാനത്താളവത്തില്‍വച്ച് ഒരാള്‍ മോശമായി പെരുമാറിയതിനെക്കുറിച്ചും അടുത്തിടെ വിദ്യ വെളിപ്പെടുത്തിയിരുന്നു.

Related posts