തടിച്ചിയെന്ന് വിളിച്ച് മാധ്യമ പ്രവര്‍ത്തകന്‍; വിദ്യാ ബാലന്റെ കിടിലന്‍ മറുപടി

പരസ്യമായി തടിച്ചിയെന്ന് വിളിച്ച മാധ്യമപ്രവര്‍ത്തകന് ചുട്ടമറുപടി നല്കി വിദ്യാ ബാലന്‍. മുംബൈയില്‍ ഒരു പരിപാടിക്കിടെയായിരുന്നു സംഭവം. തുമാരി സുലു എന്ന ഹിന്ദി ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മാധ്യമ പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച്ച നടത്തുമ്പോഴാണ് കൂട്ടത്തിലൊരാള്‍ ചോദ്യം ചോദിച്ചത്. വിദ്യ സ്ത്രീകേന്ദ്രീകൃത കഥാപാത്രങ്ങളില്‍ മാത്രമെ ശ്രദ്ധിക്കുന്നുള്ളോ അതോ വണ്ണം കുറയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടോ എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യം.

ഇതുകേട്ട വിദ്യ മാത്രമല്ല മറ്റ് മാധ്യമപ്രവര്‍ത്തകരും അത്ഭുതപ്പെട്ടു.ഞാന്‍ ചെയ്യുന്ന ജോലിയില്‍ വളരെ സന്തുഷ്ടയാണ്. സ്ത്രീ കേന്ദ്രീകൃത കഥാപാത്രങ്ങളും വണ്ണം കുറയ്ക്കലും തമ്മില്‍ എന്താണ് ബന്ധം? നിങ്ങളെ പോലുള്ളവരുടെ മാനസിക അവസ്ഥ മാറ്റിയിരുന്നെങ്കില്‍ നന്നായിരുന്നു’ ഇതാണ് വിദ്യാ ബാലന്‍ നല്‍കിയ മറുപടി.

Related posts