ധന്യയ്ക്കെതിരേ അതിരുവിട്ട ആരാധകരെ വിജയ് കൈവിട്ടു

നാ​യ​ക​നാ​യ ചി​ത്രം മോ​ശ​മാ​ണെ​ന്ന് പ​റ​ഞ്ഞ​തി​ന് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​യെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​വ​ഹേ​ളി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത ആ​രാ​ധ​ക​ർ​ക്ക് വി​ജ​യ്​യു​ടെ താ​ക്കീ​ത്. സ്ത്രീ​ക​ളെ എ​ന്നും ബ​ഹു​മാ​നി​ക്കു​ന്ന ആ​ളാ​ണ് താ​നെ​ന്നും ത​ന്‍റെ ചി​ത്ര​ങ്ങ​ളെ ആ​ർ​ക്കും വി​മ​ർ​ശി​ക്കാ​മെ​ന്നും വി​ജ​യ് പ​റ​ഞ്ഞു. വാ​ർ​ത്താ കു​റി​പ്പി​ലാ​ണ് വി​ജ​യ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. സ്ത്രീ​ക​ളെ അ​ധി​ക്ഷേ​പി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പ്ര​സ്താ​വ​ന​ക​ൾ ആ​രും ന​ട​ത്താ​ൻ പാ​ടി​ല്ലെ​ന്നും വി​ജ​യ് വ്യ​ക്ത​മാ​ക്കി.

വി​ജ​യ് നാ​യ​ക​നാ​യ സു​ര എ​ന്ന ചി​ത്രം മോ​ശ​മാ​ണെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ട​തി​നാ​ണ് ന്യൂ​സ് പോ​ർ​ട്ട​ലാ​യ ന്യൂ​സ് മി​നി​ട്ടി​ന്‍റെ എ​ഡി​റ്റ​ർ ഇ​ൻ ചീ​ഫ് ധ​ന്യ രാ​ജേ​ന്ദ്ര​ന് വി​ജ​യ് ആ​രാ​ധ​ക​രി​ൽ നി​ന്നും സൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ നി​ന്നുമട​ക്കം അ​പ​മാ​നം നേ​രി​ടേ​ണ്ടി വ​ന്ന​ത്. സം​ഭ​വ​ത്തി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക ചെ​ന്നൈ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഷാ​രൂ​ഖ് – അ​നു​ഷ്ക ചി​ത്രം ജ​ബ് ഹാ​രി മെ​റ്റ് സേജ​ൽ എ​ന്ന ചി​ത്രം ക​ണ്ട​തി​നെക്കു​റി​ച്ച് പ​റ​ഞ്ഞ​പ്പോ​ഴാ​ണ് വി​ജ​യി​യു​ടെ ചി​ത്ര​ത്തെ​യും ധ​ന്യ പ​രി​ഹ​സി​ച്ച​ത്.

താ​ൻ നേ​ര​ത്തെ വി​ജ​യ്‌യു​ടെ സു​ര എ​ന്ന ചി​ത്രം ക​ണ്ടി​രു​ന്നു​വെ​ന്നും ഇ​ന്‍റ​ർ​വെ​ൽ ആ​യ​പ്പോ​ൾ ഇ​റ​ങ്ങി​പ്പോ​യെ​ന്നും ധ​ന്യ ട്വീ​റ്റി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. ആ ​റിക്കാർ​ഡ് ജ​ബ് ഹാ​രി മെ​റ്റ് സേ​ജ​ൽ എ​ന്ന ചി​ത്രം മ​റി​ക​ട​ന്നു​വെ​ന്നും ഇ​ന്‍റർ​വെ​ൽ വരെ പോ​ലും ക​ണ്ടി​രി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്നും ധ​ന്യ പ​റ​ഞ്ഞു. 75,000ത്തോ​ളം ട്വീ​റ്റു​ക​ളാ​ണ് ധ​ന്യ​ക്കെ​തി​രേ പ്ര​ച​രി​ച്ച​ത്.

Related posts