വി​ജ​യ് മ​ല​യാ​ള​ത്തി​ലേ​ക്ക്!

vijayiത​മി​ഴി​ലെ സൂ​പ്പ​ർ താ​ര​ങ്ങ​ൾ മ​ല​യാ​ള സി​നി​മ​യി​ൽ എ​ത്ത​ണ​മെ​ന്നു മോ​ഹി​ക്കു​ന്ന ആ​രാ​ധ​ക​ർ ഏ​റെ​യാ​ണ്. എ​ന്നാ​ൽ എ​ത്തി​യ​വ​ർ വ​ള​രെ വി​ര​ള​മാ​ണ്. ചി​ല​ർ ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി എ​ത്തി​യ​പ്പോ​ൾ മ​റ്റു ചി​ല​ർ അ​തി​ഥി വേ​ഷ​ത്തി​ലെ​ത്തി. ത​മി​ഴ് സൂ​പ്പ​ർ സ്റ്റാ​ർ വി​ജ​യ് മ​ല​യാ​ള​ത്തി​ലേ​ക്ക് എ​ത്തു​ന്ന​താ​യാ​ണ് പു​തി​യ റി​പ്പോ​ർ​ട്ട്. മ​ല​യാ​ള​ത്തി​ലെ യു​വ​താ​ര​ചി​ത്ര​ത്തി​ലാ​യി​രി​ക്കും വി​ജ​യ് എ​ത്തു​ക. വി​ജ​യ്‌യെ സി​നി​മ​യി​ൽ എ​ത്തി​ക്കു​ന്ന​തി​നാ​യു​ള്ള ശ്ര​മം അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​വ​രി​ക​യാ​ണ്.

സ​ണ്ണി വെ​യ്ൻ നാ​യ​ക​നാ​കു​ന്ന പോ​ക്കി​രി സൈ​മ​ണ്‍ എ​ന്ന ചി​ത്ര​ത്തി​ലാ​ണ് വി​ജ​യ് എ​ത്തു​ക​യെ​ന്നാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ. വി​ജ​യ് ആ​യി ത​ന്നെ അ​തി​ഥി വേ​ഷ​ത്തി​ലാ​ണ് ചി​ത്ര​ത്തി​ലെ​ത്തു​ക. സ​ണ്ണി​ക്കൊ​പ്പം അ​ങ്ക​മാ​ലി ഡ​യ​റീ​സ് ഫെ​യിം ശ​ര​ത്കു​മാ​റും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു. ത​മി​ഴ്നാ​ട്ടി​ലും കേ​ര​ള​ത്തി​ലും സൂ​പ്പ​ർ ഹി​റ്റാ​യി മാ​റി​യ പോ​ക്കി​രി എ​ന്ന വി​ജ​യ് ചി​ത്ര​ത്തി​ന്‍റെ ആ​രാ​ധ​ക​നാ​യ സൈ​മ​ണ്‍ എ​ന്ന യു​വാ​വി​ന്‍റെ ക​ഥ പ​റ​യു​ന്ന ചി​ത്ര​മാ​ണ് പോ​ക്കി​രി സൈ​മ​ണ്‍. ഡാ​ർ​വി​ന്‍റെ പ​രി​ണാ​മം സം​വി​ധാ​നം ചെ​യ്ത ജി​ജോ ആ​ന്‍റ​ണി​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

കേ​ര​ള​ത്തി​ലെ ത​ന്‍റെ ആ​രാ​ധ​ക​രെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യി അ​റി​യാ​വു​ന്ന വി​ജ​യ് ഈ ​ക്ഷ​ണം നി​ര​സി​ക്കി​ല്ലെ​ന്നാ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​തീ​ക്ഷ. ത​മി​ഴ് സൂ​പ്പ​ർ താ​രം ധ​നു​ഷ് താ​ര​മാ​യി​ത്ത​ന്നെ മ​ല​യാ​ള​ത്തി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. മ​മ്മൂ​ട്ടി​യും ദി​ലീ​പും ഒ​ന്നി​ച്ച ക​മ്മ​ത്ത് ആ​ൻ​ഡ് ക​മ്മ​ത്തി​ലാ​യി​രു​ന്നു ധ​നു​ഷ് എ​ത്തി​യ​ത്. തോം​സ​ണ്‍ ആ​യി​രു​ന്നു ചി​ത്രം സം​വി​ധാ​നം ചെ​യ്ത​ത്.

Related posts