സ്വാമി 2 വിൽ വിക്രവും തൃഷയും

vikram-lസി​ങ്കം 3യു​ടെ മി​ക​ച്ച വി​ജ​യ​ത്തി​നു​ശേ​ഷം ഹ​രി​യും വി​ക്ര​മും കൈ​കോ​ർ​ക്കു​ന്നു. 2003​ൽ പു​റ​ത്തി​റ​ങ്ങി​യ ഹി​റ്റ് ചി​ത്രം സാ​മി​യു​ടെ ര​ണ്ടാം ഭാ​ഗ​ത്തി​നാ​യാ​ണ് ഇ​വ​ർ വീ​ണ്ടും ഒ​ന്നി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​യി തൃ​ഷ​യു​മു​ണ്ടാ​കും. താ​നും സാ​മി 2ന്‍റെ ഭാ​ഗ​മാ​ണെ​ന്ന വാ​ർ​ത്ത തൃഷ ത​ന്നെ​യാ​ണ് ത​ന്‍റെ ട്വി​റ്റ​ർ പോ​സ്റ്റി​ലൂ​ടെ ആ​രാ​ധ​ക​രെ അ​റി​യി​ച്ച​ത്.

ചി​ത്ര​ത്തി​ലെ നാ​യി​ക​യെ​ക്കു​റി​ച്ച് താ​ൻ ആ​ലോ​ചി​ക്കു​ന്ന​തേ​യു​ള്ളു എ​ന്ന് ഹ​രി മുമ്പ് പ​റ​ഞ്ഞി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ എ​ത്തി​യ തൃഷ​യു​ടെ പോ​സ്റ്റി​ൽ ആ​രാ​ധ​ക​ർ ഏ​റെ സ​ന്തോ​ഷ​ത്തി​ലാ​ണ്. ഇ​പ്പോ​ൾ വി​ക്രം ധ്രു​വ​ന​ച്ച​ത്തി​ര​ത്തി​ന്‍റെ​യും തൃഷ ഗ​ർ​ജ​നി​യു​ടെ​യും ചി​ത്രീ​ക​ര​ണ​ത്തി​ലാ​ണ്. ഹി​ന്ദി, തെ​ലു​ങ്ക്, ക​ന്ന​ട, ബം​ഗാളി ഭാ​ഷ​ക​ളി​ലും സാ​മി പു​റ​ത്തി​റ​ങ്ങി​യി​രു​ന്നു.

Related posts