“മ​ക​ളു​ടെ പ്രാ​യ​മു​ള്ള കു​ട്ടി​ക്കൊ​പ്പം വി​ക്ര​ത്തി​ന് അ​ഭി​ന​യി​ക്കാ​മെ​ങ്കി​ൽ എ​നി​ക്ക് ഐ​റ്റം ഡാ​ൻ​സ് ക​ളി​ക്കാം’

വിക്രം നാ​യ​ക​നാ​യെ​ത്തി വി​ജ​യ​ക്കൊ​ടി പാ​റി​ച്ച ത​മി​ഴ് ചി​ത്രം സാ​മി​യു​ടെ ര​ണ്ടാം ഭാ​ഗം റി​ലീ​സി​നൊ​രു​ങ്ങു​ക​യാ​ണ്. ഹ​രി സം​വി​ധാ​നം ചെ​യ്യു​ന്ന സാ​മി 2 വി​ന്‍റെ ടീ​സ​ർ ഈ​യി​ടെ പു​റ​ത്തു​വി​ട്ടി​രു​ന്നു. സ​മ്മി​ശ്ര പ്ര​തി​ക​ര​ണ​മാ​ണ് ടീ​സ​റി​ന് ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

അ​തി​നു​പി​ന്നാ​ലെ ത​മി​ഴ് ന​ടി ക​സ്തൂ​രി സാ​മി ടീ​സ​റി​നെ ട്രോ​ളി രം​ഗ​ത്തെ​ത്തി. ടീ​സ​റി​ന് ത​മി​ഴ് പ​ടം 2 എ​ന്ന പു​തി​യ ചി​ത്ര​ത്തി​ന്‍റെ ടീ​സ​റു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നും വെ​റും ടെം​പ്ലേ​റ്റ് ഷോ​ട്ടു​ക​ൾ നി​ര​ത്തി​യാ​ണ് സാ​മി 2 വി​ന്‍റെ ടീ​സ​ർ ഒ​രു​ക്കി​യി​ട്ടു​ള്ള​തു​മെ​ന്നും ക​സ്തൂ​രി ട്വീ​റ്റ് ചെ​യ്തു. ഇ​ത് ക​ണ്ട് രോ​ഷാ​കു​ല​രാ​യ വി​ക്ര​ത്തി​ന്‍റെ ആ​രാ​ധ​ക​ർ പ്രായമായിട്ടും ഐ​റ്റം ഡാ​ൻ​സ് ക​ളി​ച്ചു​ന​ട​ക്കാ​ൻ നാ​ണ​മി​ല്ലേ​യെ​ന്ന് ക​സ്തൂ​രി​യോ​ട് ചോ​ദി​ച്ചു.

ത​മി​ഴ് പ​ടം 2 വി​ൽ ക​സ്തൂ​രി ഒ​രു ഐ​റ്റം ഡാ​ൻ​സ് അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. ഇ​തു​കേ​ട്ട ക​സ്തൂ​രി അ​തേ നാ​ണ​യ​ത്തി​ൽ വി​ക്രം ഫാ​ൻ​സി​നെ​യും വി​ക്ര​ത്തെ​യും പി​ന്നെ​യും ട്രോ​ളി. മ​ക​ളു​ടെ പ്രാ​യം വ​രു​ന്ന ന​ടി​മാ​ർ​ക്കൊ​പ്പം അ​ഭി​ന​യി​ക്കാ​ൻ വി​ക്ര​ത്തി​ന് പ​റ്റു​മെ​ങ്കി​ൽ ഈ ​പ്രാ​യ​ത്തി​ൽ എ​നി​ക്ക് എ​ന്തു​കൊ​ണ്ട് ഐ​റ്റം ഡാ​ൻ​സ് ചെ​യ്തൂ​ടാ​യെ​ന്നാ​യി​രു​ന്നു ക​സ്തൂ​രി​യു​ടെ ചോ​ദ്യം.

ക​സ്തൂ​രി​യു​ടെ ട്വീ​റ്റു​ക​ൾ ത​ന്നെ​യാ​ണ് ത​മി​ഴ​ക​ത്തെ ഇ​ന്ന​ത്തെ ച​ർ​ച്ചാ​വി​ഷ​യം. ക​സ്തൂ​രി​യു​ടെ പു​തി​യ ചി​ത്ര​ത്തെ വി​ക്രം ഫാ​ൻ​സ് കൂ​വി​ത്തോ​ൽ​പ്പി​ക്കു​മോ എ​ന്ന് കാ​ത്തി​രു​ന്നു​ത​ന്നെ കാ​ണാം. എ​ന്നാ​ൽ ക​സ്തൂ​രി​യു​ടെ ട്വീ​റ്റി​നോ​ട് വി​ക്രം ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

Related posts