ആ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുന്നതിന് മുമ്പ് നിര്‍മാതാവ് പിന്മാറി, ഒടുവില്‍ വീടുപണിയാന്‍ വച്ചിരുന്ന പൈസയെടുത്ത് വിനയന്‍ നിര്‍മാതാവായി, ഒടുവില്‍

മലയാള സിനിമയിലെ മിന്നും സംവിധായകനാണ് വിനയന്‍. സൂപ്പര്‍ താരങ്ങളെ വെല്ലുവിളിച്ച് യുവതാരങ്ങളെ വച്ച് സിനിമയെടുത്ത് ഹിറ്റുകള്‍ സമ്മാനിച്ച പ്രതിഭയാണ് വിനയന്‍. കരിയറിന്റെ തുടക്കത്തില്‍ നിര്‍മാതാവ് ചതിച്ചതിനെ തുടര്‍ന്ന് നിര്‍മാതാവിന്റെ റോള്‍ ഏറ്റെടുക്കേണ്ടിവന്നു വിനയന്. എന്നാല്‍ റിലീസ് ചെയ്തപ്പോള്‍ സിനിമ സൂപ്പര്‍ഹിറ്റ്. 1999-ല്‍ വിനയന്‍ സംവിധാനം ചെയ്ത ആകാശഗംഗ എന്ന സിനിമയാണ് ഇത്തരത്തില്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടംനേടിയത്.

ഈ സിനിമയുടെ വിജയമാണ് വിനയന്റെ ജീവിതത്തില്‍ ഐശ്വര്യം കൊണ്ടുവന്നതെന്ന് ചിത്രത്തിന്റെ ഛായാഗ്രാഹകനായ രാമചന്ദ്രബാബു പറയുന്നു. ചിത്രം ആരംഭിക്കുന്ന സമയത്തുതന്നെ നിര്‍മ്മാതാവും ഡിസ്ട്രിബ്യൂട്ടറും ഇതില്‍നിന്നു പിന്‍മാറിയിരുന്നുവെന്നും വിനയന്‍ പിന്നീട് സ്വയം നിര്‍മ്മാതാവിന്റെ റോള്‍ ഏറ്റെടുക്കുകയായിരുന്നുവെന്നും ഒരു പത്രാഭിമുഖത്തില്‍ രാമചന്ദ്രബാബു വ്യക്തമാക്കി.

സ്വന്തം വീടിന്റെയും സ്ഥലത്തിന്റെയും ആധാരം പണയപ്പെടുത്തിയാണ് വിനയന്‍ ഇത്തരമൊരു റിസ്‌ക്ക് ഏറ്റെടുത്തതെന്നും അദ്ദേഹം പറഞ്ഞു. ഇത് ഹിറ്റായില്ലായിരുന്നുവെങ്കില്‍ വിനയന് പലതും നഷ്ടപ്പെടുമായിരുന്നു എന്നാല്‍ ചിത്രം നല്ല കളക്ഷന്‍ നേടുകയും വിനയന്‍ പിന്നീട് വീട് പണി പൂര്‍ത്തിയാക്കുകയും ചെയ്തു.

Related posts